വേണമെങ്കിൽ വള്ളവും തുഴയും.. മെഗാസ്റ്റാർ മമ്മൂട്ടിയുടെ വീഡിയോ തരംഗമാകുന്നു..

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി തിരക്കഥാകൃത്തായ സച്ചി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്. സച്ചിയുടെ ആദ്യ സംവിധാന സംഭരംഭമാണ് ഈ ചിത്രം. കുട്ടനാടും പരിസര പ്രദേശങ്ങളുമാണ് ഈ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷൻ. മനോഹരമായ ലൊക്കേഷന്റെ ചിത്രങ്ങൾ മുൻപ് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. മമ്മൂട്ടിക്കൊപ്പമുള്ള മറ്റു താരങ്ങളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഒരു ഗാന രംഗം ചിത്രീകരിക്കുന്നതിനിടയിൽ വള്ളം കളിയിൽ പങ്കെടുക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് വള്ളം തുഴയുന്ന മെഗാസ്റ്റാറാണ്.

സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഏതോ കാഴ്ചക്കാരൻ പകർത്തിയതാണ് ഈ വീഡിയോ. വീഡിയോ ഇപ്പോൾ ഞൊടിയിടയിൽ തരംഗമാകുകയാണ്. അനായാസമായാണ് മമ്മൂട്ടി ഒരു വള്ളം ആഴമുള്ള പുഴയിലൂടെ തുഴഞ്ഞു നീങ്ങുന്നത്. കൂടാതെ വള്ളം അനായാസം നിർത്തികറക്കിയെടുക്കുകയും മമ്മൂട്ടി ചെയ്യുന്നു. വാഹനങ്ങളോടുള്ള മമ്മൂട്ടിയുടെ കമ്പം മലയാളി പ്രേക്ഷകർക്ക് അറിയാം. വള്ളവും മമ്മൂട്ടിയുടെ പ്രിയപ്പെട്ട വാഹനമാണോ എന്ന് ഇപ്പോൾ സംശയിക്കേണ്ടിയിരിക്കുന്നു. താരത്തിന്റെ ഡ്രൈവിങ് സ്കില്ലുകളെ പറ്റിയുള്ള വാർത്തകളും മുൻപ് പുറത്തുവന്നിട്ടുണ്ട്.

ഷംനാ കാസിം, റായ് ലക്ഷ്മി, അനു സിതാര എന്നിവരാണ് ചിത്രത്തിലെ മുഖ്യ സ്ത്രീ കഥാപാത്രങ്ങൾ. ഷൂട്ടിങ് പൂർത്തിയാക്കി ഉടൻ തന്നെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്