അനുപമ പരമേശ്വരന്റെ പുതിയ ലുക്ക് തരംഗമാകുന്നു.. ചിത്രങ്ങൾ കാണാം

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന നിവിൻ പോളി ചിത്രത്തിലൂടെയാണ് അനുപമ പരമേശ്വരൻ എന്ന നടിയെ സിനിമാലോകത്തിനു ലഭിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനരംഗം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനം കവർന്ന അനുപമ പിന്നീട് മലയാളം വിട്ട് തെലുങ്കിലേക്കും തമിഴിലേക്കും ചേക്കേറുകയായിരുന്നു. മലയാളി ആണെങ്കിലും അനുപമ ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത് തെലുങ്ക് ചിത്രങ്ങളിലാണ്. പ്രേമം കൂടാതെ മലയാളത്തിൽ അഭിനയിച്ച മറ്റൊരു ചിത്രം ദുൽഖർ സൽമാനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങളാണ്.

മലയാളത്തിലും തെലുങ്കിലും തമിഴിലുമായി അനുപമക്ക് ധാരാളം ആരാധകരുണ്ട്, അത്കൊണ്ട് തന്നെ താരത്തിന്റെ ഇടക്കുള്ള മേക്ക് ഓവറുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. കഴിഞ്ഞ ദിവസമാണ് അനുപമയുടെ പുതിയ ലുക്കിലുള്ള ചിത്രങ്ങൾ പുറത്തുവന്നത്. വീണ്ടും മുടി ചെറുതായി ചുരുട്ടിയ ഗെറ്റപ്പിൽ തിളങ്ങുകയാണ് അനുപമ.

സോഷ്യൽ മീഡിയയിൽ എല്ലായിടത്തും ചിത്രങ്ങൾ ഇതിനോടകം പടർന്നുകഴിഞ്ഞു. താരത്തിന് തെലുങ്ക് ചിത്രങ്ങളുടെ തിരക്ക് ഒഴിയാത്തത്കൊണ്ടാണ് മലയാള സിനിമയിലേക്ക് തിരിക വരാൻ സാധിക്കാത്തത് എന്നാണ് കഴിഞ്ഞ ദിവസം നൽകിയ വെളിപ്പെടുത്തൽ. മലയാളത്തിലേക്കുള്ള അനുപമയുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് മലയാളി ആരാധകർ. കൃഷ്ണാർജുന യുദ്ധമാണ് അനുപമയുടെ ഏറ്റവും പുതിയ തെലുങ്ക് ചിത്രം