പൃഥിരാജിന്റെ കാളിയനിൽ സത്യരാജ് പ്രധാന വേഷത്തിൽ..

പൃഥിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ മഗുനം ഓപസ് പ്രോജക്റ്റിന്റെ കാളിയന്റെ ഔദ്യഗിക പ്രഖ്യാപനം കൊച്ചിയിൽ നടന്ന. നവാഗതനായ മഹേഷ് .എസ് സംവിധാനം ചെയ്യുന്ന ഈ ഇതിഹാസ ചിത്രം വർഷങ്ങളുടെ റിസർച്ചിനു ശേഷം ബി.ടി. അനിൽ കുമാറാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മാജിക് മൂൺ പ്രേഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

വേണാടിന്റെ പോരാളിയായ കളിയന്റെ ജീവിതത്തെ കുറിക്കുന്നതാണ് ചിത്രം. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ കട്ടപ്പ എന്ന കഥാപാത്രത്തെ മനോഹരമായി അഭിനയിച്ച് ഫലിപ്പിച്ച അതുല്യനാടൻ സത്യരാജ് ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.

17-ാം നൂറ്റാണ്ടിൽ വേണാട്ടിൽ പാർത്തിരുന്ന വീരപുരുഷനും പടത്തലവനുമായ ഇരവികുട്ടിപിള്ളയുടെയും അദ്ദേനത്തിന്റെ അത്മാർഥ സുഹൃത്ത് കുഞ്ഞിരക്കോട്ട് കാളിയുടെയും കഥ പറയുന്ന ചിത്രമാണ് കാളിയൻ.പൃഥിരാജ് ആദ്യമായി 2015-ൽ ചിത്രത്തെ പറ്റി അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ ആയിരുന്നു.

“The history of any land is crafted by men of valour and sacrifice — some of them we know and worship but most of them we never know and are forgotten. The courage and steadfastness of such unsung heroes are unparalleled in the history of Venad. The ballads of Venad, shrouded in the haze of time, is the story of heroic men like Chief Lieutenant Iravikutty Pillai and his trusted disciple Kunchirakkottu Kaali and thousands of other patriots who laid down their lives in defence of their beloved land. The lives, sacrifices and heroism of these immortal warriors of Venad will soon be relived through an epic.”

കുഞ്ഞിരക്കോട്ട് കാളി അധവ കാളിയൻ എന്ന കഥാപാത്രത്തെയാണ് പൃഥിരാജ് അവതരിപ്പിക്കുന്നത്. ഇരവികുട്ടി പിള്ളയായെത്തുന്നത് സത്യരാജുമാണ്. മറ്റു കഥാപാത്രങ്ങളെ ഇതുവരെ സ്ഥിതികരിച്ചിട്ടില്ല. നിരവധി പുതുമുഖങ്ങളെ അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ അഭിനേതാക്കളുടെ ഓഡിഷൻ മുബൈ, പൂണെ,ചെന്നെ, കൂടാതെ കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി നടക്കും.

ബോളിവുഡ്, ഹോളിവുഡ് ടെക്നീഷ്യൻമാർ അണിനിരക്കുന്ന ചിത്രത്തിൽ സംഗീതം നൽകുന്നത് ബോളിവുഡിലെ പ്രകൽഭരായ സംഗീത കൂട്ടുകെട്ടായ ശങ്കർ ഈസ്സ് ലോയ് എന്നിവരാണ്. ഇവരുടെ ആദ്യ മലയാള സിനിമ കൂടിയാണ്. സുജിത് വാസുദേവൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ ശബ്ദം കൈകാര്യം ചെയ്യുന്നത് നാഷണൽ അവർഡ് ജേതാവായ ഷാജിത്ത് കോവേരി ആണ്.