ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കാൻ സഖാവ് അലക്സ് എത്തുന്നു.

ആരാധകരെ ആവേശത്തിലാഴ്ത്തിയ കഴിഞ്ഞ ദിവസം ഇറങ്ങിയ ടീസർ സോഷ്യൽ മീഡിയയിൽ വമ്പൻ ശ്രദ്ധ നേടിക്കൊണ്ട് ഇരിക്കുന്നു ..പരോളിന്റെ ടീസർ സൂചിപ്പിക്കുന്നത് തന്നെ ഇതൊരു ക്ലാസ് -മാസ്സ് എന്റെർറ്റൈനെർ ആയിരിക്കും എന്നാണ്.മെഗാസ്റ്റാറിന്റെ മാസ്സ് – ക്ലാസ്സ് പെർഫോമൻസ് കൊണ്ട് ചിത്രം ബോക്സ് ഓഫിൽ റെക്കോർഡുകൾ സൃഷ്ടിക്കും എന്നാണ് സൂചന .

കര്‍ഷകനായ കമ്യൂണിസ്റ്റ് അലക്സിന്‍റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം..യഥാര്‍ഥ സംഭവവുമായി ബന്ധപ്പെട്ട കുടുംബകഥയാണിത്. ഇനിയ മമ്മൂട്ടിയുടെ ഭാര്യയായും മിയ ജോര്‍ജ് സഹോദരിയായും.വേഷമിടുന്നു.ബാഹുബലിയിലെ കാലകേയനെ അവതരിപ്പിച്ച തെലുങ്കു നടന്‍ പ്രഭാകര്‍, സിദ്ധിഖ്, സുരാജ് എന്നിവരും പ്രധാന വേഷങ്ങൾ ചെയുന്നത്

ശരത് സന്ദിത്ത് സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ രോള്‍ മാര്‍ച്ച് 31 മുതല്‍ തിയേറ്ററുകളില്‍ എത്തും. ആന്റണി ഡിക്രൂസ് നിർമിക്കുന്ന ഈ ചിത്രത്തിനു തിരക്കഥ. ഒരുക്കിയിരിക്കുന്നതു അജിത്പൂജപ്പുരയാണ് .