പൂമരം വെള്ളിയാഴ്ച തിയറ്ററുകളിലേക്ക്

‘ഞാനും ഞാനുമെന്റാളും’പാടി മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിച്ച കാളിദാസന്റെ പുതിയ ചിത്ര‍ം പൂമരം ഇപ്പോഴെത്തുമെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ടു രണ്ടുവർഷം കഴിഞ്ഞു. ക്യാംപസ് പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. വിദ്യാര്‍ത്ഥികളും അവരുടെ കലയും ടാലന്റും ഫെസ്റ്റിവലുമെല്ലാമുള്ള സിനിമയാണിത്.ചിത്രത്തെ കുറിച്ചും അതിലെ പാട്ടുകളെയും അന്നും ഇന്നും സമൂഹമാധ്യമങ്ങള്‍ ട്രോളുകളിലൂടെയാണ് സ്വീകരിച്ചത്. സിനിമ പുറത്ത് ഇറങ്ങാത്തതില്‍ കാളിദാസ് ജയറാം തന്നെ സ്വയം ട്രോളിയതു വാര്‍ത്തകളില്‍ ഇടം പിടിച്ചതാണ്. ഇപ്പോഴിതാ നായകനും ചിത്രത്തിന്റെ റിലീസ് തിയതി ഔദ്യോഗികമായി കാളിദാസൻ മാർച്ച് ഒൻപതു എന്ന് പറഞ്ഞിരുനെകിലും സാങ്കേതിക കാരങ്ങളാൽ ചെറുതായി ഒന്ന് നീളും എന്ന് വീണ്ടും അറിയിച്ചിരുന്നു.മാർച്ച് 15യിലേക്ക് റിലീസ് തിയതി ഉറപ്പിക്കുകയും ചെയ്തു.

ചിത്രത്തിന്റെ സെൻസറിങ്ങും ഇപ്പോൾ പൂർത്തിയായിരിക്കുകയാണ്.U സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.2.30 മണിക്കൂർ ആണ് ദൈർഘ്യം. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച ഈ വരുന്ന വെള്ളിയാഴ്ച മാർച്ച് 15ന്ചിത്രം ഉറപ്പായും റീലിസ് ആവും എന്ന് ആണ്