ആരാധകരെ ആവേശത്തിലാക്കി മെഗാസ്റ്റാർ മമ്മൂട്ടിയുടെ പരോൾ ടീസർ

മമ്മൂട്ടി ചിത്രം പരോളിന്റെ ഇന്ന് ടീസര്‍ പുറത്തു ഇറങ്ങി .ആരാധകരുടെ കാത്തിരിപ്പിനു വിരാമം ഇട്ടുകൊണ്ട് മമ്മൂട്ടിയുടെ ‘അലക്സിന്റെ ടീസര്‍ എത്തി. ക്ലാസും മാസ്സുമായി ആരാധകരെ ആവേശത്തിൽ ആകുന്ന മമ്മൂട്ടിയുടെ സഖവ്‌ ‘അലക്സിന്റെ പ്രകടനം ബോക്സ്ഓഫീസിൽ പുതിയ റെക്കോർഡ് സാധ്യത എന്ന സൂചന ചിത്രത്തിന്റെ ടീസർ തരുന്നു . ശരത് സന്‍ദിത് സംവിധാനം ചെയ്യുന്ന ചിത്രത്തിനു അജിത് പൂജപ്പുര തിരക്കഥ രചിച്ചിരിക്കുന്നതു ചിത്രം നിര്‍മിക്കുന്നത് ആന്റണി ഡിക്രൂസാണ്. ബാഹുബലിയിലെ കാലകേയനെ അവതരിപ്പിച്ച തെലുങ്കു നടന്‍ പ്രഭാകര്‍, സിദ്ധിഖ്, സുരാജ്, ലാലു അലക്‌സ്, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എസ് ലോകനാഥൻ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് . സംഗീതം പകർന്നിരിക്കുന്നത് ശരത്, എൽവിൻ ജോഷുവ എന്നിവരും എഡിറ്റ് ചെയ്തിരിക്കുന്നത് സുരേഷുമാണ്. മാർച്ച് മാസം അവസാനം ഈ ചിത്രം തീയേറ്ററുകളിൽ എത്തും എന്നാണ് സൂചന