സോഷ്യൽ മീഡിയയിൽ തരംഗമായി ഒടിയൻ പുതിയ ചിത്രം ..

പാലക്കാടു ഫൈനൽ ഷെഡ്യൂൾ ചിത്രീകരണം പുരോഗമിക്കുന്ന ഓടിയന്റെ മീശ വടിച്ച ഗെറ്റപ്പിൽ ആണ് മോഹൻലാൽ അഭിനയിക്കുന്നത്. മുപ്പത്തഞ്ചു വയസുള്ള ഒടിയൻ മാണിക്യന്റെ ജീവിതമാണ് ഈ ഷെഡ്യൂളിൽ ചിത്രീകരിക്കുന്നതു . ഇന്ന് ഒടിയൻ മാണിക്യന്റെ പുതിയ ലുക്ക് മോഹൻലാൽ തന്നെ ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴി റിലീസ് ചെയ്തിരുന്നു ..ആരാധകരെ ആവേശത്തിൽ ആഴ്ത്തി ചുറുചുറുക്കുള്ള ചെറുപ്പക്കാരന്റെ ഓജസോടു കൂടിയ ഈ ചിത്രം ഇതിനോടകം തന്നെ സമൂഹ മാധയമത്തിൽ വമ്പൻ ശ്രദ്ധ നേടിക്കഴിഞ്ഞു .

പ്രകാശ് രാജ്, മഞ്ജു വാര്യർ, നരെയ്ൻ, ഇന്നസെന്റ് തുടങ്ങി ഒരു വമ്പൻ താര നിര തന്നെ ഈ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. ഈ ചിത്രത്തിന് വേണ്ടി മോഹൻലാൽ- പീറ്റർ ഹെയ്‌ൻ ടീം ഒരുക്കുന്നത് അതിസാഹസികമായ സംഘട്ടന രംഗങ്ങൾ ആണ്. പീറ്റർ ഹെയ്‌നും ഇപ്പോൾ ഫൈനൽ ഷെഡ്യൂളിൽ ജോയിൻ ചെയ്തു കഴിഞ്ഞു.

ഇതുവരെ ഉള്ളതിൽ വച്ച് ഏറ്റവും വലിയ മലയാള ചിത്രമായി ആണ് ഒടിയൻ ഒരുങ്ങുത് .. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്.