പുതിയ ചിത്രത്തിൽ നായികയും സഹസംവിധായകയുമായി നിമിഷാ സജയൻ

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് നിമിഷ സജയന്‍. ബോസ്‌ഓഫീസിൽ മികച്ച വിജയം നേടിയതിനുപ്പം ഒറ്റ സിനിമയിലെ സ്വാഭാവികമായ അഭിനയശൈലി കൊണ്ട് തന്നെ നിമിഷ മുന്‍നിരനായികമാരുടെ ഒപ്പം ഇടം പിടിച്ചു .തുടർന്ന് ദേശീയതലത്തില്‍ വരെ ശ്രദ്ധേയനായ എഡിറ്റര്‍ ബി അജിത്ത് കുമാര്‍ തന്റെ ആദ്യ സംവിധാനസംരംഭമായ ഈട ചിത്രത്തിനും മികച്ച അഭിപ്രായം ആണ് ലഭിച്ചത്. എന്നാൽ; ഇപ്പോൾ നിമിഷ സജയൻ പുതിയ ഒരു മേഖലയിൽ കൂടെ കൈവയ്ക്കുകയാണ് ..ടൊവിനോ തോമസ് നായകനാകുന്ന ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിലാണ് നിമിഷ സഹസംവിധായകയാകുന്നത്. മധുപാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ടോവിനോ തോമസ് നായകൻ ആവുന്ന ഈ ചിത്രത്തിൽ സഹസംവിധായകയാകുന്നത്തിനു ഒപ്പം ഈ ചിത്രത്തിൽ നായികാ കൂടെ ആണ് . മുംബൈയില്‍നിന്ന് കൊച്ചിയിലെത്തിയ നിമിഷ അഭിനയപഠനത്തിനുശേഷമാണ് സിനിമയില്‍ തുടക്കമിട്ടത്.