ചുള്ളൻ ലുക്കിൽ മോഹൻലാൽ, വീഡിയോ തരംഗമാവുന്നു..

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ എന്ന മഹാനടൻ. ലക്ഷകണക്കിന് വരുന്ന ആരാധക വൃത്തങ്ങളും, എണ്ണാൻ പറ്റാത്ത അത്രെയും അവാർഡുകളും, അഭിനയിച്ചു വിസ്മയിപ്പിച്ച ഒരുപാട് നല്ല കഥാപാത്രങ്ങളും താരത്തിന് തിളക്കം കൂട്ടുന്നു. ഓരോ ചിത്രത്തിന്റെയും കഥാപാത്രങ്ങളുടെ ആവശ്യാനുസരണം മാറുവാനുള്ള താരത്തിന്റെ കഴിവ് അത്ഭുതകരമാണ്. മോഹൻലാൽ എന്ന നടനെ പോലെ തന്നെ മോഹൻലാൽ എന്ന വ്യക്തിയും അതുല്യനാണ്. സിനിമയിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരു തുക അദ്ദേഹം സഹായ പ്രവർത്തികൾക്കായി ഉപയോഗിക്കുന്നുണ്ട്. ഇതെല്ലാം താരത്തിനോടുള്ള ആരാധനയും ബഹുമാനവും കൂട്ടുവാൻ കാരണമാകുന്നു. ഒടിയൻ എന്ന ചിത്രത്തിന് വേണ്ടി മോഹൻലാൽ സ്വീകരിച്ച പുതിയ ലുക്ക് ഇതിനു മുൻപ് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോൾ പുതിയൊരു വീഡിയോ പുറത്തു വന്നിരിക്കുകയാണ്.

എയർപോർട്ടിലൂടെ ബാഗുമായി പോകുന്ന മോഹൻലാലിൻറെ ചുള്ളൻ ലുക്ക് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുകയും, പെട്ടെന്ന് തരംഗമാവുകയും ചെയ്തത്. ഭാരം കുറച്ച പുതിയ ലുക്കിൽ ഒരു യുവ നടൻ എന്ന് തോന്നിക്കുന്ന രീതിയിലുള്ള ടീ ഷർട്ടും, ജീൻസും ധരിച്ചുള്ള നടപ്പ്, കണ്ടു നിൽക്കുന്നവനെ ഞെട്ടിക്കുന്നു.

https://twitter.com/twitter/statuses/980048955026427904

വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ, അജോയ് വർമ്മ സംവിധാനം ചെയ്യുന്ന നീരാളി എന്നിവയാണ് വരാനിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ.