മലയാളത്തിലേക്കു മോഹൻലാൽ ഓസ്കാർ കൊണ്ട് വരും സംവിധായകൻ ശ്രീകുമാർ മേനോൻ

ഇന്ത്യൻ സിനമയിലെ ഏറ്റവും വലിയ ഒരു പ്രൊജക്റ്റ് ആയി ഒരുങ്ങാൻ തയ്യാറെടുക്കുകയാണ്‌ മോഹൻലാൽ നായകനായ രണ്ടാമൂഴം. 1000 കോടി രൂപ ബഡ്ജറ്റിൽ ഒരുക്കുന്ന രണ്ടാമൂഴം എന്ന മോഹൻലാൽ ചിത്രം അടുത്ത വർഷം ആദ്യം ചിത്രീകരണം ആരംഭിക്കും പ്രമുഖ പ്രവാസി വ്യവസായി ബി ആർ ഷെട്ടിയാണ് രണ്ടു ഭാഗമായി പുറത്തിറങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത്.

ഇപ്പോൾ ചിത്രികരണം നടക്കുന്ന ഒടിയൻ ചിത്രത്തിന്റെ സംവിധയകാൻ ശ്രീകുമാർ മേനോൻ ആണ് രണ്ടാമൂഴവും സംവിധാനം ചെയ്യുന്നത് ഇന്ത്യൻ സിനിമയിലെ അനേകം സൂപ്പർ താരങ്ങളോടൊപ്പം ഹോളിവുഡ് താരങ്ങളും സാങ്കേതിക പ്രവർത്തകരും ഈ ചിത്രത്തിൽ ജോലി ചെയ്യുമെന്നാണ് സൂചന

എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന കൃതിയെ അടിസ്ഥാനമാക്കി അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഭീമ സേനന്റെ കാഴ്ചപ്പാടിലൂടെയുള്ള മഹാഭാരത കഥയാണ് രണ്ടാമൂഴം പറയുന്നത്. ഭീമായി മോഹൻലാൽ എത്തുമ്പോൾ ഇന്ത്യൻ സിനിമയിലെ അനേകം സൂപ്പർ താരങ്ങളോടൊപ്പം ഹോളിവുഡ് താരങ്ങളും സാങ്കേതിക പ്രവർത്തകരും ചിത്രത്തിൽ ജോലി ചെയ്യുമെന്നാണ് സൂചന ഈ ചിത്രത്തിലൂടെ മോഹൻലാലും എം ടി വാസുദേവൻ നായരും മലയാളത്തിലേക്ക് ഓസ്കാർ അവാർഡ് കൊണ്ട് വരും എന്നാണ് സംവിധായകൻ ശ്രീകുമാർ മേനോന്റ കഴിഞ്ഞ ദിവസം ഒടിയൻ വിശേഷങ്ങളുമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്