പാർവതി ചിത്രം മൈ സ്റ്റോറിക്ക് മെഗാസ്റ്റർ മമ്മൂട്ടിയുടെ പിന്തുണ..!

മലയാള സിനിമയിൽ വലിയ വിവാദങ്ങളിൽ ഒന്നായിരുന്നു നടി പാർവതി കസബ എന്ന മമ്മൂട്ടി ചിത്രത്തിനെതിരെയും മമ്മൂട്ടിക്കെതിരെയും ആരോപങ്ങൾ. മമ്മൂട്ടിയെയും അദ്ദേഹം നായകനായ കസബ സിനിമയേയും ഐഎഫ്എഫ്കെ വേദിയില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ നടി പേരെടുത്ത് വിമര്‍ശിച്ചു. ആദ്യം സിനിമയുടെ പേര് പറഞ്ഞില്ലെങ്കിലും പിന്നീട് ഒപ്പമുണ്ടായിരുന്ന നടി ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധ പ്രകാരമാണ് പേര് പറഞ്ഞത്. പാർവതിയോടുള്ള ദേഷ്യം ആരാധകർ ഇറങ്ങാൻ പോകുന്ന പൃഥിവിരാജ് -പാർവതി ചിത്രം മൈ ലവ് സ്റ്റോറി എതിരെ ആണ് തീർത്തത്. ചിത്രത്തിന്റെ ആദ്യ സോങ്ങുകളെ ഡിസ്‌ലെക്ക് കൊണ്ട് നിറച്ചു .എന്നാൽ ഇപ്പോ തന്നെ വിമർശിച്ച നടിയുടെ ചിത്രത്തിന് സ്‌പോർട്ടുമായി മെഗാസ്റ്റർ രംഗത്തു എത്തി .കഴിഞ്ഞ ദിവസം ഈ ചിത്രത്തിന്റെ ട്രൈലെർ ഒഫീഷ്യൽ ആയി ലോഞ്ച് ചെയ്തത് മമ്മൂട്ടിയുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ്..

പാർവതി അഭിനയിച്ച ചിത്രത്തെ പിന്തുണച്ച മമ്മൂട്ടിക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ അഭിനന്ദന പ്രവാഹം ആണ്…

https://www.facebook.com/Mammootty/videos/1627781783943546/