ഇന്ദ്രൻസിനു യുവതാരങ്ങളുടെ ആശംസാ പ്രവാഹം..!

മലയാളി പ്രേകഷകർ ഒന്നടകം ആഗ്രഹിച്ച പോലെ ഒരു ജനകീയ അവാർഡ് ആയി ഈ വർഷത്തെ സംസ്ഥാന അവാർഡ് മാറി എന്നുളത് ആണ് സത്യം . കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം പ്രേക്ഷകർ ആഗ്രഹിച്ച പോലെ തന്നെ മികച്ച നടനായി ഇന്ദ്രൻസ് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു
സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന് ലഭിക്കുന്ന അഭിനന്ദന പ്രവാഹവും പിന്തുണയും ഇന്ദ്രൻസ് എന്ന നടന് ഈ അവാർഡ് ലഭിക്കണം എന്ന് ജനങ്ങൾ എത്രമാത്രം ആഗ്രഹിച്ചിരുന്നു എന്നതിന് തെളിവാണ് പ്രേക്ഷകർക്കു ഒപ്പം മലയാള സിനിമാ ലോകവും അവാർഡ് ജേതാക്കളെ അഭിനന്ദിച്ചു രംഗത്ത് വന്നു. യുവ താരങ്ങളായ ദുൽകർ സൽമാൻ, ടോവിനോ തോമസ്, നിവിൻ പോളി, സണ്ണി വെയ്ൻ തുടങ്ങി ഒട്ടേറെ താരങ്ങൾ ഇന്ദ്രൻസിനെയും മറ്റു അവാർഡ് ജേതാക്കളെയും അഭിനന്ദിച്ചു രംഗത്ത് വന്നു.

20 വർഷം മുൻപ് കാണാതായ മകനെ തേടി 75 കാരൻ പപ്പുപിഷാരടി; ‘ആളൊരുക്ക’ത്തിൽ ഓട്ടംതുള്ളൽ കലാകാരനായി ഇന്ദ്രൻസ് അഭിനയത്തിനു അന്ന് അവാർഡ് ലഭിച്ചത് സിനിമയുടെ പൂർണ്ണതയ്ക്കായി കലാമണ്ഡലത്തിൽ നിന്നുള്ള വിദ്ഗദരായ കലാകാരന്മാരാണ് ചിത്രത്തിന് വേണ്ടി ഇന്ദ്രൻസിനെ ഓട്ടൻതുള്ളൽ അഭ്യസിപ്പിച്ചത് മാധ്യമ പ്രവർത്തകനായ വി സി. അഭിലാഷ് രചനയും സംവിധാനവും നിർവഹിച്ചത്

STATE FILM AWARD

മികച്ച ചിത്രം – ഒറ്റമുറി വെളിച്ചം ( സംവിധാനം രാഹുല്‍ നായര്‍)
മികച്ച രണ്ടാമത്തെ ചിത്രം- ഏദന്‍ (സഞ്ജു സുരേന്ദ്രന്‍)
മികച്ച സംവിധായകന്‍ – ലിജോ പെല്ലിശേരി ( ഇ മ യൗ)
മികച്ച നടന്‍ – ഇന്ദ്രന്‍സ് (ആളൊരുക്കം)
മികച്ച നടി – പാര്‍വതി (ടേക്ക് ഓഫ് )
മികച്ച സ്വഭാവനടന്‍- അലന്‍സിയര്‍ ലേ ലോപ്പസ് ( തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
മികച്ച സ്വഭാവ നടി – പോളി വില്‍സണ്‍ ( ഇ മ യൗ, ഒറ്റമുറി വെളിച്ചം)
മികച്ച ബാലതാരം- മാസ്റ്റര്‍ അഭിനന്ദ് (സ്വനം)
മികച്ച ബാലതാരം (പെണ്‍)- നക്ഷത്ര (രക്ഷാധികാരി ബൈജു ഒപ്പ്)
മികച്ച കഥാകൃത്ത്- എം എ നിഷാദ്
മികച്ച തിരക്കഥ- സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
മികച്ച തിരക്കഥ( അവലംബിതം) എസ് ഹരീഷ്, സഞ്ജു സുരേന്ദ്രന്‍
ഛായാഗ്രാഹകന്‍- മനേഷ് മാധവന്‍ ( ഏദന്‍)
ചിത്രസംയോജനം- അപ്പു ഭട്ടതിരി ( ഒറ്റമുറി വെളിച്ചം, വീരം)
മികച്ച ഗാനരചന- പ്രഭാവര്‍മ്മ
മികച്ച സംഗീത സംവിധാനം- എം കെ അര്‍ജ്ജുനന്‍ (ഭയാനകം)
മികച്ച പശ്ചാത്തല സംഗീതം- ഗോപിസുന്ദര്‍ (ടേക്ക് ഓഫ്)
മികച്ച ഗായകന്‍- ഷഹബാസ് അമന്‍ (മായാനദി – മിഴിയില്‍ നദി)
പിന്നണി ഗായിക – സിത്താര കൃഷ്ണകുമാര്‍ ( വിമാനം)
മികച്ച കലാസംവിധാനം – സന്തോഷ് രാമന്‍ (ടേക്ക് ഓഫ് )
മികച്ച സിങ്ക് സൗണ്ട്- സ്മിജിത് കുമാര്‍ പിബി (രക്ഷാധികാരി ബൈജു ഒപ്പ്)
ശബ്ദമിശ്രണം- പ്രമോദ് തോമസ് (ഏദന്‍)
സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി ( ഇ മ യൗ)
മേക്കപ്പ് മാന്‍ – രഞ്ജിത് അമ്പാടി (ടേക്ക്് ഓഫ്)
മികച്ച ജനപ്രിയ ചിത്രം- രക്ഷാധികാരി ബൈജു ഒപ്പ്
മികച്ച ലാബ് /കളറിസ്റ്റ്- ചിത്രാഞ്ജലി (ഭയാനകം)
മികച്ച വസ്ത്രാലങ്കാരം- സഖി എല്‍സ (ഹേയ് ജൂഡ്)
നവാഗത സംവിധായകന്‍ – മഹേഷ് നാരായണന്‍ (ടേക്ക് ഓഫ്)
കലാമൂല്യമുള്ള ജനപ്രിയ സിനിമ – രക്ഷാധികാരി ബൈജു ഒപ്പ്