ജയസൂര്യയുടെ മേക് ഓവർ കണ്ടു ഞെട്ടി സോഷ്യൽ മീഡിയ..!

ജയസൂര്യ- രഞ്ജിത് ശങ്കർ ടീം അഞ്ചാമതും ഒന്നിക്കുകയാണ് ‘ഞാൻ മേരിക്കുട്ടി ‘ എന്ന ചിത്രത്തിലൂടെ. പുണ്യാളൻ അഗർബത്തീസ്, സു സു സുധി വാത്മീകം, പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഈ ടീം ഒന്നിക്കുന്ന പുതിയ ചിത്രമാണിത്

കഴിഞ ദിവസം പുറത്തു ഇറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസർ സിനിമാപ്രേമികളെ ഒന്നടക്കം ഞെട്ടിച്ചിരിക്കുകയാണ് .പെൺ വേഷത്തിലാണ് അദ്ദേഹം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
ഈ ചിത്രത്തിൽ ഒരു ട്രാൻസ് ജൻഡർ ആയാണ് ജയസൂര്യ അഭിനയിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

ടീസറിൽ ജയസൂര്യടെ രണ്ടു ഗെറ്റപ്പുകൾ ആണ് കാണിക്കുന്നത്. താടിയുള്ള ആൺ വേഷത്തിലുള്ള ജയസൂര്യയും താടിയും മീശയും ഇല്ലാത്ത പെൺവേഷത്തിലുള്ള ജയസൂര്യയും .ഡ്രീംസ് ആൻഡ് ബീയോണ്ട് എന്ന ബാനറിൽ ജയസൂര്യയും -രഞ്ജിത്ത് ശങ്കറു ആണ് ഈ ചിത്രം നിര്മിക്കുന്നതു .