വിൻസെന്റ് പെപ്പെയെ വീഴ്ത്തിയ അങ്കമാലി ഡയറീസ് സീമയുടെ കിടിലൻ മേക് ഓവർ കാണാം..!

കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ്. ചെമ്പൻ വിനോദ് ജോസ് തിരക്കഥ ഒരുക്കിയ ഈ ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് നിർമ്മിച്ചത്. എൺപത്തഞ്ചോളം പുതുമുഖങ്ങൾ ആണ് ഈ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയത്.

അങ്കമാലി ഡയറീസ് ഒരു ശ്രദ്ധിക്കപ്പെട്ട വേഷം അവതരിപ്പിച്ച നടി ആണ് അമൃത അന്ന റെജി. ആന്റണി വർഗീസ് അവതരിപ്പിച്ച പെപ്പെ എന്ന നായകന്റെ ആദ്യത്തെ പ്രണയം ആയി വന്ന കഥാപാത്രം സീമ ആയാണ് അമൃത അഭിനയിച്ചത്.

ആന്റണി വർഗീസും അമൃതയും അഭിനയിച്ച ഒരു ഗാനം വലിയ ഹിറ്റ് ആയിരുന്നു. ഒരു നാടൻ ലുക്കിൽ ആണ് അമൃത ആ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.

ഇപ്പോഴിതാ ഒരു കിടിലൻ മേക് ഓവറിൽ എത്തിയിരിക്കുകയാണ് അമൃത. മോഡേൺ ആയി എത്തിയിരിക്കുന്ന അമൃത കണ്ടാൽ തിരിച്ചറിയാത്ത വിധം മാറി പോയി