മികച്ച നടനുള്ള സംസ്ഥാന അവാർഡ് ഇന്ദ്രൻസിനു നേടിക്കൊടുത്ത ‘ ആളൊരുക്കം ‘ന്റെ പുതിയ ടീസർ ശ്രദ്ധ നേടുന്നു

നടന്‍ ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത് ആളൊരുക്കത്തിലെ വ്യത്യസ്തമായ അഭിനയപ്രകടനത്തിലൂടെയാണ്. ആളൊരുക്കത്തിലെ പുതിയ റെയർ ഇന്നലെ അണിയറ പ്രവർത്തകർ പുറത്തു വിട്ടു പ്രേക്ഷരുടെ പ്രശംസ പിടിച്ചു പറ്റിയ ടീസർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടി. ഓട്ടന്‍തുള്ളല്‍ കലാകാരനായ പപ്പുപിഷാരടിയുടെ ഓര്‍മയില്‍ നിന്നുള്ള പ്രണയനുഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇന്ദ്രന്‍സിന്റെ തീര്‍ത്തും വേറിട്ട കഥാപാത്രമാണു ആളൊരുക്കത്തില്‍ കാണാനാകുക.കലാമണ്ഡലത്തില്‍ നിന്നുള്ള കലാകാരന്മാരാണ് ഇന്ദ്രന്‍സിനെ ഓട്ടന്‍തുള്ളല്‍ അഭ്യസിപ്പിച്ചത്. മാധ്യമ പ്രവര്‍ത്തകനായ വി.സി. അഭിലാഷ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ജോളിവുഡ് മൂവീസിനു വേണ്ടി നിർമിച്ചു ഇരിക്കുന്നു.

ശ്രീകാന്ത് മേനോന്‍, അലിയാര്‍, വിഷ്ണു അഗസ്ത്യ, സീത ബാല, എസ്, ഷാജി ജോണ്‍, ശ്രീഷ്മ, ദീപക് ജയപ്രകാശ്, ബേബി ത്രയ, കലാഭവന്‍ നാരായണന്‍കുട്ടി, സജിത്ത് നമ്പ്യാര്‍, സജിത സന്ദീപ്. സാംലാല്‍ പി തോമസാണ് ക്യാമറ….

https://youtu.be/8D5sUCckeOk