അനശ്വരനായ ജയന്റെ കഥ സിനിമ ആവുന്നു ..നായകൻ ആവുന്നത് ?

സൂപ്പർഹിറ്റായ ഒരു മെക്സിക്കൻ അപാരതയ്ക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന സ്റ്റാർ സെലിബ്രേറ്റിംഗ് ജയൻ എന്ന ചിത്രമാണ് അകാലത്തിൽ അന്തരിച്ച അനശ്വര നടന്റെ ജീവിത കഥ പറയുന്നത്. 1974ല്‍ ജയന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഭാവാഭിനയത്തില്‍ മികവു പുലര്‍ത്തിയിതോടൊപ്പം ശരീരത്തിന്റെ കരുത്തും വഴക്കവും ‘ ജയന്‍സ്റ്റൈൽ’ ആക്ടിംഗ് പ്രേക്ഷകര്‍ ആവേശപൂര്‍വ്വം നെഞ്ചിലേറ്റി.കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസികരംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഒരു ഹെലിക്കോപ്റ്റര്‍ അപകടത്തിലാണ് 1980 നവംബര്‍ 16-ന് ജയന്‍ അകാലമൃത്യുവടഞ്ഞത്.

ഹീറോയിസത്തിന് പുതുമാനങ്ങൾ നൽകി ഒരു പിടി മികച്ച കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച് ജയ്‌നറെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം വരുമ്പോൾ ആരാകും നായകൻ എന്നുമാണ് എല്ലാവരും ഉറ്റു നോക്കുന്നു .ലഭിക്കുന്ന വിവരങ്ങൾ വച്ച് ചിത്രത്തിൽ പുതുമുകൾ ആവാൻ ആണ് സാധ്യത ചിത്രം ജോണി സാഗരിഗയാണ് നിർമിക്കുന്നത്.