20 മണിക്കൂറില്‍ 10 ലക്ഷം ഹൃദയങ്ങള്‍ കവര്‍ന്നെടുത്തു മാണിക്യ മലരായ പൂവി ; ഇതൊരു അഡാര്‍ റെക്കോര്‍ഡ് തന്നെ….

ഹാപ്പി വെഡ്ഢിoഗിനും ചങ്ക്സിനും ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ഒമര്‍ ഫണ്‍ ചിത്രമാണ് ഒരു അഡാര്‍ ലവ്.അതിന് മുന്നോടിയായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ട ചിത്രത്തിലെ ആദ്യ ഗാനമായ “മാണിക്യ മലരായ പൂവി” എന്ന ഗാനം യൂട്യൂബ് റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചിരിക്കുകയാണ്.ഗാനം റിലീസ് ചെയ്ത് 20 മണിക്കൂര്‍ കഴിയുമ്പോള്‍ 10 ലക്ഷത്തിനധികം കാണികളുമായി മുന്നേറുകയാണ്.

വിനീത് ശ്രീനിവാസന്‍റെ ശബ്ദ മാധുര്യവും അതിനൊത്ത ചിത്രീകരണവും ഗാനത്തിനെ ജനങ്ങള്‍ക്കിടയില്‍ പ്രിയങ്കരമാക്കി.റഫീക്ക് തലശ്ശേരി ചിട്ടപ്പെടുത്തിയ പഴയ മാപ്പിളപ്പാട്ടാണ് ഷാന്‍ റഹ്മാന്‍ റീടച്ചില്‍ ഒമര്‍ ലുലു സിനിമക്കായി ഒരുക്കിരിയിക്കുന്നത്. തൃശൂരിലെ മണ്ണൂര്ത്തിയില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം വിഷുവിന് റിലീസ് എന്ന് കരുതുന്നു.

ഗാനം ചുവടെ ;