ഉദയനിധി ഫഹദിനെക്കാള്‍ നന്നായി അഭിനയിച്ചു: പ്രിയദര്‍ശന്‍, തമാശക്ക് ആണെങ്കിലും അങ്ങനൊന്നും പറയല്ലേന്നു സോഷ്യല്‍ മീഡിയ…

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ നിമിറില്‍ നായകന്‍ ഉദയനിധി സ്റ്റാലിന്‍ ഫഹദിനെക്കാള്‍ നന്നായി അഭിനയിച്ചുവെന്ന് പ്രിയദര്‍ശന്‍. തമിഴ് സംവിധായകനും, സിനിമയിലെ സ്റ്റാലിന്റെ അച്ഛന്‍ വേഷം കൈകാര്യം ചെയ്യുന്ന ജെ മഹേന്ദ്രനാണ് ഇക്കാര്യം അദ്യം അഭിപ്രായപ്പെട്ടത് പിന്നീട് അത് തനിക്കും ബോധ്യമായെന്ന് പ്രിയദര്‍ശന്‍ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഈ കഥാപാത്രം ചെയ്യാന്‍ ഉദയനിധി സ്റ്റാലിന്‍ അല്ലാതെ മറ്റാരെയും തനിക്ക് മനസില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ മുഖത്തെ നിഷ്‌കളങ്കത സെല്‍വം എന്ന കഥാപാത്രത്തിന് നന്നായി യോജിക്കുന്നുണ്ടെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിലെ ഒന്നോ രണ്ടോ രംഗങ്ങളില്‍ മാത്രമാണ് സ്റ്റാലിന്‍ അഭിനയിച്ചതായി തോന്നിയത് മറ്റെല്ലാ രംഗങ്ങളില്‍ അദ്ദേഹം അനായാസം പെരുമാറുന്നത് പോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം പ്രിയദര്‍ശന്റെ അഭിപ്രായത്തെ അതിശയോക്തിയോടെയാണ് തമിഴ് പ്രേക്ഷകര്‍ പോലും നോക്കി കാണുന്നത്. യൂട്യൂബിലെ അഭിമുഖത്തിന്റെ കീഴെയുള്ള കമന്റ് ബോക്‌സില്‍ അവര്‍ അത് പ്രകടിപ്പിക്കുകയും ചെയ്തു.