ഈ ഭാഗ്യം മറ്റാർക്കും ലഭിച്ചിട്ടില്ല : നിവിൻ പോളി

മലയാള സിനിമയിൽ വൈവിധ്യമേറിയ സിനിമകൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് ശ്യാമപ്രസാദ്. നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമായ ‘ഹേയ് ജൂഡ്’ ഫെബ്രുവരി 2ന് പുറത്തിറങ്ങുകയാണ്.

തമിഴിലെ സൂപ്പർ നായികയായ തൃഷ തന്റെ കരിയറിൽ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന സിനിമ കൂടിയാണ് ‘ഹേയ് ജൂഡ്’. ഇത് വരെ ഒരു താരത്തെയും വച്ച് ഇത്രയധികം സിനിമകൾ ഒരുക്കാത്ത ആളാണ് ശ്യാമപ്രസാദ് സാർ എന്നും മൂന്നു തവണ അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ ഭാഗ്യം കിട്ടിയ ഒരെയൊരാൾ താൻ ആണെന്നും നിവിൻ പറയുന്നു.

സാറിനോടൊപ്പം ഇനിയും സിനിമകൾ വർക്ക് ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. വളരെ രസകരമായി ചിരിച്ച് സന്തോഷത്തോടെ കണ്ടിറങ്ങാൻ പറ്റുന്ന സിനിമയാണ് ‘ഹേയ് ജൂഡ്’ എന്നും നിവിൻ കൂട്ടിച്ചേർത്തു.