‘ശിക്കാരി ശംഭു’വിൽ പൊളിച്ചടുക്കി ഹരീഷ് കണാരൻ…

ഇപ്പോഴത്തെ മലയാള സിനിമയിലെ കോമഡി സെൻസേഷൻ ആര് എന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേ ഉള്ളൂ. അത് മറ്റാരുമല്ല, ഹരീഷ് കണാരൻ എന്ന കോഴിക്കോടുകാരൻ. കുഞ്ചാക്കോ ബോബനും വിഷ്‌ണു ഉണ്ണികൃഷ്ണനും നായകന്മാരായി സുഗീത് സംവിധാനം ചെയ്‌ത്‌ ഇന്ന് റിലീസ് ചെയ്‌ത ‘ശിക്കാരി ശംഭു’ എന്ന ചിത്രത്തിൽ ഹരീഷും വളരെ സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്‌തിട്ടുണ്ട്‌.

നിഷാദ് കോയ തിരക്കഥ എഴുതുന്ന ചിത്രത്തിൽ ഹരീഷിൻ്റെ കഥാപാത്രത്തിൻ്റെ വൺ ലൈനർ കോമഡികൾ വളരെയേറെ ആസ്വദിക്കുന്നുണ്ട് എന്നാണ് ആദ്യ ദിവസം സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഒട്ടനവധി കോമഡി രംഗങ്ങളാൽ സമ്പന്നമായ ഒരു സമ്പൂർണ്ണ എന്റർടെയിനർ എന്ന അഭിപ്രായം ‘ശിക്കാരി ശംഭു’ സ്വന്തമാക്കി കഴിഞ്ഞു.

തകർപ്പൻ പ്രകടനമാണ് ഹരീഷിൻ്റെത് എന്ന അഭിപ്രായത്തിനൊപ്പം ചാക്കോച്ചൻ്റെയും വിഷ്‌ണുവിന്റെയും ശിവദയുടെയും പ്രകടനം എടുത്ത് പറയേണ്ടതാണെന്നും നിരൂപണങ്ങൾ സൂചിപ്പിക്കുണ്ട്. ചിത്രത്തിൻ്റെ ക്യാമറ വർക്കും എടുത്ത് പറയേണ്ട ഒന്നാണ്.

This site is protected by wp-copyrightpro.com