സമൂഹത്തിന്‍റെ കണ്ണ്‌ തുറപ്പിക്കാൻ ‘വേലൈക്കാരൻ’…

സിനിമ എന്നത് സമൂഹത്തിൻ്റെ നേർക്കാഴ്ച ആകണം എന്ന് പറയുന്ന വാചകം അക്ഷരാർത്ഥത്തിൽ പാലിച്ചിരുന്ന ഒരു സിനിമയാണ് ശിവകാർത്തികേയൻ – ഫഹദ് ഫാസിൽ ടീമിനെ കേന്ദ്ര കഥാപാത്രങ്ങളാക്കി മോഹൻരാജ ഒരുക്കിയ ‘വേലൈക്കാരൻ’.

വളരെയധികം റീസർച്ചുകൾ നടത്തിയാണ് സംവിധായകൻ മോഹൻരാജ ‘വേലൈക്കാര’ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നമ്മുടെ ദൈന്യം ദിന ജീവിതത്തിൽ സംഭവിക്കുന്നതും നമ്മൾ.കണ്ടിട്ടുള്ളതുമായ പല കാര്യങ്ങൾക്കും പിന്നിലെ വസ്തുതകളും മറ്റും ഈ സിനിമയിലൂടെ അദ്ദേഹം നമുക്ക് പകർന്നു തരുന്നുണ്ട്. ഏത് രീതിയിലൂടെയാണ് നമ്മുടെ സമൂഹത്തിനെ മൾട്ടി നാഷണൽ കമ്പനികൾ ചൂഷണം ചെയ്യുന്നത് എന്ന് ബോധ്യപ്പെടുത്താൻ ശിവകാർത്തികേയൻ എന്ന കുടുംങ്ങളുടെ പ്രിയ താരത്തിനെയും ഫഹദ് ഫാസിൽ എന്ന അതി ശക്തനായ ഒരു നടനെയും ഉപയോഗിച്ച് മോഹൻരാജ എന്ന സംവിധായകനും തിരക്കഥാകൃത്തും നടത്തിയ ഉദ്യമം എല്ലാ അർത്ഥത്തിലും വിജയം കണ്ടു എന്ന് തന്നെ പറയാം.

ചിത്രത്തിൻ്റെ ക്ളൈമാക്‌സ് സീനിൽ സിനിമ കാണുന്ന പ്രേക്ഷകരും ഫോണിലെ ടോർച്ച് ലൈറ്റ് തെളിയിച്ച് തങ്ങളുടെയും പിന്തുണ അറിയിക്കുന്ന തരത്തിലേക്ക് എത്തിയെങ്കിൽ, ആ സിനിമ അത്രത്തോളം പ്രേക്ഷകരുടെ മനസ്സിലേക്ക് കയറിക്കഴിഞ്ഞു എന്നതിൻ്റെ തെളിവാണത്.

തമിഴ്‌നാട്ടിൽ മികച്ച വരവേൽപ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത്.ആദ്യ ദിവസത്തെ കളക്ഷനെക്കാൾ കൂടുതലായിരുന്നു രണ്ടാമത്തെ മൂന്നാമത്തെയും ദിവസത്തെ കളക്ഷൻ. അതിനൊപ്പം തന്നെ കഴിഞ്ഞ ദിവസം സൂപ്പർ സ്റ്റാർ രജനികാന്തിന് വേണ്ടി ചിത്രത്തിൻ്റെ പ്രത്യേക സ്‌ക്രീനിംഗ് സംഘടിപ്പിച്ചിരുന്നു. സിനിമ വളരെയധികം ഹൃദയത്തിൽ സ്പർശിച്ചുവെന്നും വളരെയേറെ പ്രസക്തമായ വിഷയം, ചിത്രം മികച്ച രീതിയിൽ കൈകാര്യം ചെയ്‌തിട്ടുണ്ടെന്നും പറഞ്ഞ സൂപ്പർ സ്റ്റാർ ‘വേലൈക്കാരൻ്റെ’ മുഴുവൻ ടീമിനെയും അഭിനന്ദിക്കുകയുണ്ടായി.