റിലീസിന് മുന്‍പ് ചാക്കോച്ചന്‍റെ ശിക്കാരി ശംഭു തമിഴിലേക്ക്…

ഓര്‍ഡിനറി, മധുരനാരങ്ങ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ശിക്കാരി ശംഭുവിന്റെ ഷൂട്ടിംഗ് നടന്നു വരികയാണ്. എന്നാല്‍ ഷൂട്ടിംഗ് അവസാനിക്കുന്നതിന് മുന്‍പായി എത്തുന്ന വാര്‍ത്ത, ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു എന്നതാണ്.

ഈ സിനിമയില്‍ വില്ലന്‍ വേഷത്തിലെത്തുന്ന തമിഴ് നിര്‍മ്മാതാവായ ആര്‍.കെ.സുരേഷാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം ഏറ്റെടുത്തിരിക്കുന്നത്. ശിവദയാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തുന്നത്.

പുലിവേട്ടക്കാരനാണെന്ന് സ്വയം അവകാശപ്പെടുന്ന പീലിപ്പോസ് എന്ന പീലിയെയാണ് കുഞ്ചാക്കോ ബോബന്‍ ഈ സിനിമയില്‍ അവതരിപ്പിക്കുക. വിഷ്ണു ഉണ്ണികൃഷ്ണന്‍, ഹരീഷ് കണാരന്‍, സലിം കുമാര്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.