ഗൗതം മേനോൻ കാറപകടത്തിൽ പെട്ടു….

മലയാളിയായ തമിഴിലെ സൂപ്പർ സംവിധായകൻ ഗൗതം മേനോൻ ഒരു കാറപകടത്തിൽ പെട്ടു. ഇന്ന് പുലർച്ചെ 3:30നു ചെന്നൈയിലെ ഈ.സി .ആർ റോഡിൽ അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ ഒരു ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ ഗൗതമിന്‌ നേരിയ പരിക്കുകൾ ഉണ്ടെന്നും എന്നാൽ അദ്ദേഹം തീർത്തും സുരക്ഷിതനാണ് എന്നും അദ്ധേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി.അപകടത്തിൽ ഗൗതം സഞ്ചരിച്ച കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു.അപകടത്തില്‍ പെട്ട വാഹനത്തിന്‍റെ ചിത്രം ചുവടെ ചേര്‍ക്കുന്നു.