അനുരാഗ് കശ്യപ് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകന്‍; സിനിമയുടെ പേര്…

രാജ്യത്തെ മികച്ച സംവിധായകരിലൊരാളായ അനുരാഗ് കശ്യപിന്റെ പുതിയ സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്നു. ത്രികോണ കഥപറയുന്ന ചിത്രത്തില്‍ വിക്കി കൗശലും തപ്‌സി പന്നുവുമാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുക.‘മന്‍മര്‍സിയാന്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നേരത്തെ ആനന്ദ് എല്‍.റായിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം നേരത്തെ മറ്റു സംവിധയകര്‍ ചെയ്യുമെന്ന് പറഞ്ഞിരുന്നു.

 

റിയലിസ്റ്റിക് സിനിമകളിലൂടെ പേരെടുത്ത അനുരാഗ് കശ്യപ് ഇതാദ്യമായാണ് ഒരു ലവ് സ്‌റ്റോറി ചെയ്യുന്നത്. ഗാംഗ്‌സ് ഓഫ് വസേയ്പൂര്‍, ബ്ലാക്ക് ഫ്രൈഡേ, ദേവ് ഡി, രമണ്‍ രാഘവ് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള അനുരാഗ് കശ്യപിന്റെ ആദ്യ സ്‌പോര്‍ട്‌സ് ചിത്രമായ ‘മുഖാബ്ബാസ്’ 2017 ല്‍ റിലീസ് ചെയ്യാനിരിക്കുകയാണ്.

നിലവില്‍ ആകര്‍ഷ് ഖുറാന സംവിധാനം ചെയ്ത ‘കാര്‍വാന്‍’ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിച്ചിട്ടുണ്ട്. ഇര്‍ഫാന്‍ ഖാന്‍ മിഥില പല്‍ക്കര്‍ എന്നിവര്‍ പ്രധാന വേഷമിടുന്ന ചിത്രം 2018 പകുതിയോടെയാണ് റിലീസ് ചെയ്യുക.