പ്രിയപ്പെട്ട മൂന്ന് സ്ത്രീകളെക്കുറിച്ച് തുറന്നുപറഞ്ഞ് പൃഥ്വിരാജ്; നസ്രിയ എനിക്ക് കുഞ്ഞനുജത്തിയെ പോലെ; പാര്‍വതി സഹതാരം മാത്രമല്ല…

സിനിമയിലെ തനിക്ക് പ്രിയപ്പെട്ട മൂന്ന് പേരെ കുറിച്ച് മനസ് തുറക്കുകയാണ് നടന്‍ പൃഥ്വിരാജ്. പൃഥ്വിക്ക് പ്രിയപ്പെട്ട ആ മൂന്ന് പേര്‍ നസ്രിയയും നടി പാര്‍വ്വതിയും സംവിധായക അഞ്ജലി മേനോനും ആണ്. നസ്രിയ തനിക്ക് കുഞ്ഞനുജത്തിയെ പോലെയാണെന്ന് നടന്‍ പൃഥ്വിരാജ്. നസ്രിയയെ പരിജയപ്പെട്ടതു മുതല്‍ അനിയത്തി കുട്ടി ഫീലിങ് ആണ് ഉണ്ടാവുന്നത്. അതുപോലൊരു കുഞ്ഞനുജത്തിയെ വേണമെന്ന ആഗ്രഹമാണ് മനസ്സ് നിറയെയെന്നും പൃഥ്വിരാജ്. പൃഥ്വിയും നസ്രിയയും ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും സിനിമയ്ക്ക് പുറത്ത് ഇരുവരും നല്ല ബന്ധമാണ്.

പൃഥ്വിക്കൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ച നടി പാര്‍വതിയും രാജുവിന്റെ പ്രിയപ്പെട്ട സുഹൃത്താണ്. പാര്‍വതി എന്റെ സഹതാരം മാത്രമല്ല നല്ലൊരു സുഹൃത്ത് കൂടിയാണെന്ന് പൃഥ്വി പറയുന്നു. ഞങ്ങള്‍ ഒരുപാട് സിനിമകളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചു. അഞ്ജലിയുടെ സിനിമയില്‍ മികച്ചൊരു കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്.

സംവിധായിക അഞ്ജലി മേനോനാണ് സിനിമാ ലോകത്ത് പൃഥ്വിക്ക് ഇഷ്ടപ്പെട്ട മറ്റൊരാള്‍. എനിക്ക് ഒരുപാട് മനസ്സിലാക്കാന്‍ കഴിയുന്ന സംവിധായികയാണ് അഞ്ജലി മേനോന്‍. അവര്‍ക്ക് തിരിച്ചും അങ്ങനെ തന്നെ. അവരോടൊപ്പം പ്രവര്‍ത്തിക്കുക ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. അഞ്ജലിയുടെ ആദ്യചിത്രം മഞ്ചാടിക്കുരു എനിക്ക് ഏറെ ഇഷ്ടമാണ്.

അവരുടെ മികച്ച സിനിമയും അതുതന്നെയെന്ന് വിശ്വസിക്കുന്നു. ഇപ്പോള്‍ ഞാന്‍ അവര്‍ക്കൊപ്പം ചെയ്യുന്നതും വളരെ പ്രത്യേകതകളുള്ള സിനിമയാണ്. അതിമനോഹരമായാണ് അവര്‍ അത് എഴുതിയിരിക്കുന്നത്. സ്‌ക്രീനിലും അത് മനോഹരമായി പ്രതിഫലിപ്പിക്കുകയാണ് ഇനിയുള്ള െവല്ലുവിളി.