മീശമാധവന് രണ്ടാം ഭാഗം ഒരുങ്ങിയേക്കും….

ദിലീപിന്റെ എക്കാലത്തെയും മികച്ച ചിത്രമാണ് ‘മീശമാധവന്‍’. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ കാവ്യ മാധവനായിരുന്നു നായിക. ഇപ്പോഴിതാ, മീശമാധവന്റെ രണ്ടാംഭാഗത്തിനായി തകൃതമായ നീക്കങ്ങള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കാവ്യ മാധവനെ തന്നെ നായികയാക്കി മീശ മാധവന്റെ രണ്ടാം ഭാഗം ഒരുക്കുവാന്‍ തയ്യാറാണെന്ന് അറിയിച്ച്‌ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ നിര്‍മ്മാതാവാണ് ദിലീപിനെ സമീപിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.ലാല്‍ ജോസിനെ തന്നെയാണ് സംവിധായകനായി കണ്ടിരിക്കുന്നത്.ആകില്ല.ഇക്കാര്യം ലാല്‍ ജോസുമായി സംസാരിച്ച്‌ ധാരണയിലെത്താനാണ് ദിലീപ് പറഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചിത്രത്തിനു രണ്ടാം ഭാഗം എടുക്കുന്നുവെന്ന് റിപ്പോര്‍ട്ട് ഉണ്ടെങ്കിലും ചില കാര്യങ്ങളില്‍ അവ്യക്തതയുണ്ട്. ചിത്രത്തിലെ നായകന്‍ ദിലീപ് ആയിരുന്നെങ്കിലും ജഗതി ശ്രീകുമാര്‍ ആയിരുന്നു നട്ടെല്ല്. ജഗതിയും കൊച്ചിന്‍ ഫനീഫയും അവതരിപ്പിച്ച റോളുകള്‍ക്ക് ഒരിക്കലും ഒറ്റൊരാള്‍ പകരക്കാരന്‍