മോഹൻലാലിനും പ്രകാശ് രാജിനുമൊപ്പം പിടിച്ചു നിൽക്കാൻ മഞ്‌ജുവിനേ കഴിയൂ : വി. എ ശ്രീകുമാർ മേനോൻ

‘ഒടിയൻ’ അതിൻ്റെ മൂന്നാംഘട്ട ചിത്രീകരണത്തിലാണ്. സംവിധായകൻ വി എ ശ്രീകുമാറും ടീമും ചിത്രീകരണവുമായി ബന്ധപ്പെട്ട് കഠിനമായ അധ്വാനത്തിലാണ്. മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ പ്രകാശ് രാജ് ആണ് ശക്തമായ വില്ലൻ വേഷത്തിൽ എത്തുന്നത്.

മഞ്‌ജു വാര്യർ നായിക വേഷത്തിൽ എത്തുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ഹരികൃഷ്ണനാണ്. വെറും ഒരു പേരിനു വന്നു പോകുന്ന നായികാ കഥാപാത്രമാണ് മഞ്‌ജു വാര്യർ, ‘ഒടിയനി’ൽ അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ പറയുന്നു..

മോഹൻലാലിനും പ്രകാശ് രാജിനും ഒപ്പം നിൽക്കാവുന്ന ഒരു കഥാപാത്രത്തെയാണ് മഞ്‌ജു ‘ഒടിയനി’ൽ അവതരിപ്പിക്കുന്നത്.
മഞ്‍ജുവിൻ്റെ വളരെ ശക്‌തമായ കഥാപാത്രമാണ് ചിത്രത്തിലേത്. മലയാളത്തിൽ ഒരു വലിയ ഇടവേളയ്ക്ക് ശേഷം നായികാ കഥാപാത്രങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ ഉണ്ടായിരുന്നത് മഞ്‌ജു വാര്യർ വന്നപ്പോഴായിരുന്നു.

‘ആറാം തമ്പുരാൻ’ പോലെയുള്ള സിനിമകളിൽ മഞ്‍ജു അവതരിപ്പിച്ച കഥാപാത്രങ്ങൾ ഇടവേളയ്ക്ക് ശേഷം പിന്നിലേക്ക് മാറിപ്പോകുകയാണ്. എന്നാൽ പോലും മഞ്‌ജുവിൻ്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു അത്.

ഈ സിനിമയിൽ ഉടനീളം മഞ്‍ജു ഉണ്ട്. മഞ്‌ജുവിൽ കൂടെയാണ് ഈ സിനിമ അവസാനിക്കുന്നത്. ശരിക്കും ഒരു മുഴുനീള സ്‌ത്രീ കഥാപാത്രം. മഞ്‌ജുവിൻ്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും ‘ഒടിയനി’ലേത് എന്ന് ഉറപ്പാണ്.

മോഹൻലാലിനും പ്രകാശ് രാജിനും ഒപ്പം പിടിച്ചു നിൽക്കുന്നത് ചില്ലറ കാര്യമല്ലല്ലോ. അത് ദക്ഷിണേന്ത്യൻ സിനിമയിൽ മഞ്‌ജുവിന് മാത്രമേ കഴിയുകയുള്ളൂ. അത് കൊണ്ട് തന്നെ മഞ്‌ജു വളരെ മനോഹരമായ, ശക്തമായ രീതിയിൽ തന്നെയാണ് ആ കഥാപാത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നത്.