ആശിർവാദ് സിനിമാസിൻ്റെ വമ്പൻ പ്രോജക്ടുകൾ കോടികൾ മുടക്കി ഇനി വാങ്ങുന്നത് ഈ ചാനൽ….

മലയാള സിനിമയിലെ ബോക്‌സോഫീസ് ചരിത്ര വിജയങ്ങളിൽ വളരെ വലിയ പങ്കുള്ള ഒരു ബാനറാണ് ആൻ്റണി പെരുമ്പാവൂരിൻ്റെ ഉടമസ്ഥതയിലുള്ള ആശിർവാദ് സിനിമാസ്. 17 വർഷങ്ങൾക്ക് മുൻപ് ആ വർഷം വരെയുള്ള എല്ലാ സിനിമകളുടെയും കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച ‘നരസിംഹം’ എന്ന സിനിമ നിർമ്മിച്ച് കടന്നു വന്ന ആശിർവാദ് സിനിമാസ് ഇത് വരെ മോഹൻലാൽ നായകനായ സിനിമകൾ മാത്രമേ നിർമ്മിച്ചിട്ടുള്ളൂ.

മലയാള സിനിമയിലെ ഏറ്റവുമധികം സാറ്റലൈറ്റ് മൂല്യമുള്ള നായകനടനായ മോഹൻലാൽ അഭിനയിക്കുന്ന സിനിമകൾ ആയത് കൊണ്ട് തന്നെ ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വമ്പൻ സാറ്റലൈറ്റ് അവകാശ തുക സ്വന്തമാക്കാറുണ്ട്. ഏഷ്യാനെറ്റ്, സൂര്യ ടി വി എന്നീ ചാനലുകളാണ് ആശിർവാദിൻ്റെ സിനിമകൾ വാങ്ങാറുള്ളത്. അവയിൽ ദൃശ്യം ഉൾപ്പടെയുള്ള സിനിമകൾ മികച്ച ടി. ആർ. പി റേറ്റിംഗും സ്വന്തമാക്കിയിട്ടുണ്ട്.

എന്നാൽ ഇനി മുതൽ ആശിർവാദ് സിനിമാസിൻ്റെ സിനിമകളുടെ സാറ്റലൈറ്റ് അവകാശം ലഭിക്കുന്നത് അമൃത ടെലിവിഷന് ആയിരിക്കും. വെളിപാടിൻ്റെ പുസ്‌തകം തുടങ്ങി പ്രണവ് മോഹൻലാലിൻ്റെ അരങ്ങേറ്റ ചിത്രമായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ആദി’, ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന മോഹൻലാൽ – വി. എ ശ്രീകുമാർ ചിത്രം ‘ഒടിയൻ’, പ്രിഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലൂസിഫർ’, മോഹൻലാൽ – ഷാജി കൈലാസ് – രൺജി പണിക്കർ ചിത്രം എന്നീ ആശിർവാദ് സിനിമാസ് ഇത് വരെ പ്രഖ്യാപിച്ച സിനിമകളുടെ സാറ്റലൈറ്റ് അവകാശം ഇതിനോടകം അമൃത ടെലിവിഷൻ സ്വന്തമാക്കിക്കഴിഞ്ഞു.

മോഹൻലാലിനെ കേന്ദ്ര ബിന്ദുവാക്കി ചിത്രീകരിക്കുന്ന ‘ലാൽ സലാം – ദി കംപ്ലീറ്റ് ആക്ടർ ഷോ’ എന്ന ടെലിവിഷൻ ഷോ ഇപ്പോഴും അമൃത ടി വിയിൽ സംപ്രേക്ഷണം തുടരുകയാണ്.