പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിലെ ധര്‍മ്മജന്‍റെ കല്യാണ പാട്ട്….കാത്ത് കാത്തിട്ടൊരു പെണ്ണുറച്ചേ….

ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്ന ധര്മ്മജന്റെ കല്യാണ തലേന്നുള്ള ഒരു പാട്ടെത്തിയിരിക്കുകയാണ്. കാത്ത് കാത്തിട്ട് ഒരു പെണ്ണ് ഉറച്ചേ എന്നിങ്ങനെയുള്ള  നാടൻ വരികളുള്ള പാട്ട്. പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിനായി ബിജിബാല്‍ ഈണമിട്ട ഈ ഗാനം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

ഗാനങ്ങളുടെ വരികൾ എഴുതിയത് സന്തോഷ് വർമയാണ്. ബിജിബാലും ആന്‍ ആമിയും ചേർന്നാണ് പാടിയിരിക്കുന്നത്. നാടൻ പാട്ടിന്റെ ചേലുള്ള വരികള്‍ക്ക് അതുപോലെ ഭംഗിയുള്ള സംഗീതം നൽകുന്ന ബിജിബാൽ ടച്ച് ഇവിടെയുമുണ്ട്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ കണ്ണിലെ പൊയകയില് എന്ന പാട്ടിനു ശേഷം ബിജിബാല്‍ സംഗീതത്തിൽ കേൾ‌ക്കുന്ന ശ്രദ്ധേയ ഗാനവും ഇതാണ്.