‘ആദി’റിയലിസ്റ്റിക് ചിത്രമാണ് ആ രീതിയില്‍ കാണണം : ജിത്തു ജോസഫ്

‘ആദി’യെ കുറിച്ച്‌ പുതിയ വെളിപ്പെടുത്തലുമായി സംവിധായകന്‍ ജിത്തു ജോസഫ്. പ്രണവ് മോഹന്‍ലാലിനെക്കുറിച്ചും ‘ആദി’യെക്കുറിച്ചുമുള്ള വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ ചര്‍ച്ചാ വിഷയമായി മാറിയിരുന്നു.

ആദിയില്‍ ഡ്യപ്പ് ഇല്ലാതെയാണ് സംഘട്ടന രംഗങ്ങളില്‍ പ്രണവ് മോഹന്‍ലാല്‍ എത്തിയെതെന്നാണ് കൂടാതെ ഇതൊരു സാധാരണ ഹിന്ദി, തമിഴ് ആക്ഷന്‍ സിനിമയല്ലെന്നും, കുറച്ച്‌ ആക്ഷന്‍ സീനുകള്‍ മാത്രമുള്ള ഒരു റിയലിസ്റ്റിക് ചിത്രമാണിതെന്നും, ആ രീതിയില്‍ മാത്രമേ ചിത്രത്തെ കാണാവൂ എന്നും ജിത്തു ജോസഫ് പറഞ്ഞു.