അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന “ഈ മ യൌ” ആദ്യ ടീസര്‍ ഇതാ….

ലിജോ ജോസ് പെല്ലിശേരി പുതിയ ചിത്രവുമായി ഡിസംബര്‍ ഒന്നിന് എത്തുന്നു. ഈശോ മറിയം യൌസേഫ് എന്നതിന്റെ ചുരുക്ക രൂപമായ ഈ.മ.യൌ എന്ന പേരില്‍പ്പോലും കൌതുകവുമായാണ് എത്തുന്നത്. വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. കുട്ടിസ്രാങ്കിലൂടെ തിരക്കഥാരചനയില്‍ ദേശീയ അവാര്‍ഡ് നേടിയ പി എഫ് മാത്യൂസാണ് ഈ.മ.യൌന് തിരക്കഥയൊരുക്കിയത്. ക്യാമറ ഷൈജു ഖാലിദ്, സംഗീതം പ്രശാന്ത് പിള്ള. രാജേഷ് ജോര്‍ജ് കുളങ്ങരയാണ് നിര്‍മാണം.ആദ്യ ടീസര്‍ കാണാം…