ചിത്രത്തില്‍ നിന്ന് GST’യെയും ഡിജിറ്റല്‍ ഇന്ത്യയെയും വിമര്‍ഷിച്ച ഭാഗങ്ങള്‍ നീക്കം ചെയ്യാമെന്ന് മെര്‍സലിന്‍റെ നിര്‍മ്മാതാവ്…

വിജയുടെ അടുത്തക്കാലത്തെ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രമായി മാറിയതാണ് അറ്റ്ലീ സംവിധാനം ചെയ്ത് മുരളി രാമസ്വാമി നിര്‍മ്മിച്ച “മെര്‍സല്‍”.ചിത്രം റിലീസായി ആദ്യ ദിനംമുതല്‍ ചര്‍ച്ച ചെയ്യുന്ന കാര്യമാണ് സിനിമയിലെ സാമുഹ്യപ്രസക്തിയുള്ള സീനുകള്‍.കുട്ടികളുടെ കൂട്ടമരണവും,മനുഷ്യന് അത്യാവശ്യമായ മരുന്നുകള്‍ക്ക് അധിക GST’യും മനുഷ്യന് ഹാനികരമായ മദ്യത്തിന് GST ഇല്ലാത്തതും, കൂടാതെ നോട്ടു നിരോധനംകൊണ്ട് ഇന്ത്യയിലെ ജനങ്ങള്‍ എത്രത്തോളം ദുരിതം അനുഭവിച്ചു എന്നത് വടിവേലുവിനെപ്പോലുള്ള ഒരു താരത്തിന്‍റെ മികച്ച പ്രകടനത്തിലൂടെ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കാനും അറ്റ്ലി എന്ന സംവിധായകന് സാധിച്ചു.

കേന്ദ്ര സര്‍ക്കാരിന് തുടര്‍ച്ചയായുള്ള വിമര്‍ശനങ്ങല്‍ക്കിടയില്‍ ഈ സിനിമയിലെ വിമര്‍ശങ്ങള്‍കൂടിയായപ്പോള്‍ ജനങ്ങള്‍ ഈ സിനിമയില്‍ പ്രതിപാതിക്കുന്ന വിഷയത്തെക്കുറിച്ച് സോഷ്യല്‍ മീഡിയകളില്‍ വമ്പന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി.അതുകൊണ്ട് തന്നെ BJP നേതൃത്വം സിനിമയിലെ വിമര്‍ശന സീനുകള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യണമെന്നു ആവശ്യപെട്ടത്‌.അതെ തുടര്‍ന്ന് സിനിമയുടെ നിമ്മാതാക്കളില്‍ ഒരാളായ മുരളി രാമസ്വാമി ഈതീരുമാനത്തോട് യോജിക്കാന്‍ പ്രേക്ഷകര്‍ക്ക്‌ തീര്‍ത്തും കഴിയുന്നില്ല എന്നത് പറയാതെ വയ്യ.

സെന്‍സര്‍ ബോര്‍ഡ് U/A സര്‍ട്ടിഫിക്കേശന്‍ നല്‍കിയ ഈ ചിത്രത്തിന് രാഷ്ട്രീയ ഇടപെടലുകള്‍ മൂലം വളരെ നിര്‍ണ്ണായകമായതും തീയറ്ററുകളിലെ മുഴുവന്‍ പ്രേക്ഷരുടെയുംകയ്യടിയും നേടിയ രംഗങ്ങള്‍ ഒഴിവാക്കേണ്ടി വരുന്നത് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റമാണ്.രംഗങ്ങള്‍ നീക്കം ചെയ്യുന്നതിന്മുന്‍പ്തന്നെ ചിത്രം തീയറ്ററുകളില്‍നിന്ന് കാണാന്‍ ശ്രമിക്കണമെന്ന് പ്രബുദ്ധരായ പ്രേക്ഷകരോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.