നാദിര്‍ഷ തമിഴിലേക്ക്; കട്ടപ്പനയിലെ ഋത്വിക് റോഷന്‍ തമിഴില്‍ ഇനി….

നാദിര്‍ഷ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു.’അജിത് ഫ്രം അറുപ്പുക്കോട്ടൈ’ എന്ന ചിത്രത്തിലൂടെയാണ് നാദിര്‍ഷ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ നാദിര്‍ഷ ഒരുക്കിയ കട്ടപ്പനയിലെ ഋത്വിക്ക് റോഷന്റെ റീമേക്കാണ് അജിത് ഫ്രം അറുപ്പുക്കോട്ടൈ.

ചിത്രത്തില്‍ പുതുമുഖമാണ് നായകനാകുന്നത്. മലയാളത്തില്‍ സിദ്ദിഖ് അവതരിപ്പിച്ച വേഷം സത്യരാജും സലിംകുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തെ വടിവേലുവും ചെയ്യും.പൊള്ളാച്ചിയായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.മലയാളത്തില്‍ വിഷ്ണു, ധര്‍മജന്‍, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.