പ്രണവിനൊപ്പമുള്ള സിനിമയെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍…

താരപുത്രന്‍മാരായ പ്രണവ് മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ചു അഭിനയിക്കുന്ന സിനിമയ്ക്കായി മലയാളികള്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളായി. ദുല്‍ഖറിനോട് ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം ഇങ്ങനെ:

“തീര്‍ച്ചയായും ഞങ്ങള്‍ ഒരുമിച്ചു ഒരു സിനിമയില്‍ ഉണ്ടാകും. പക്ഷെ ആ സിനിമയുടെ ആശയവും കഥയും തിരക്കഥയും ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഇഷ്ടമാകണമെന്നു മാത്രം. അത്തരം ഒരു സിനിമയെ പ്രേക്ഷകരെ പോലെ തന്നെ ഞങ്ങളും കാത്തിരിക്കുകയാണ്.”ഒരു സിനിമാ മാഗസിന് നല്‍കിയ വിശദ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്.

കഴിയുന്ന അത്ര കാലം സിനിമയില്‍ നില്‍ക്കുക എന്ന് തന്നെയാണ് തന്റെ ആഗ്രഹമെന്നും ദുല്‍ഖര്‍ പറയുന്നു. ചെയ്ത കഥാപാത്രങ്ങളെ എല്ലാം ഇഷ്ടമാണ്. ഇനിയും ഒരുപാട് വ്യത്യസ്തതയുള്ള കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുന്നെന്നും ദുല്‍ഖര്‍ പറഞ്ഞു.