പ്രിഥ്വിരാജ് – അഞ്‌ജലി മേനോൻ ചിത്രത്തിൽ പാർവതിയുടെ ‘വൻ മേക്കോവർ’….

വിവാഹ ശേഷം നസ്രിയ സിനിമയിലേക്ക് തിരികെ വരുന്ന ചിത്രം എന്ന നിലയിലാണ് പ്രിഥ്വിരാജ് – അഞ്‌ജലി മേനോൻ ചിത്രം വാർത്തകളിൽ ഇപ്പോൾ ഇടം പിടിച്ചിരിക്കുന്നത്. ചിത്രത്തിൽ പാർവതിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നത് ഈ സിനിമയിന്മേൽ പ്രേക്ഷക പ്രതീക്ഷകൾ കൂടാൻ കാരണമാകുന്നു.

വളരെ വ്യത്യസ്‌തമായ ഒരു കഥാപാത്രത്തെയാണ് പാർവതി ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് വിവരം. ഈ കഥാപാത്രത്തിനായി താരം വളരെ വ്യത്യസ്‌തമായ ഒരു മേക്കോവറും ഈ സിനിമയിൽ പരീക്ഷിക്കുന്നുണ്ട്.

 

നവംബർ 1ന് ഊട്ടിയിലാണ് പേരിടാത്ത ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ചിത്രീകരണത്തിൻ്റെ ആദ്യ ദിവസം തന്നെ നസ്രിയ ചിത്രത്തിൽ ജോയിൻ ചെയ്യുന്നുണ്ട്. നവംബർ 5ന് പ്രിഥ്വിരാജ് , ചിത്രത്തിൽ ജോയിൻ ചെയ്യും.

രജപുത്ര ഫിലിംസിൻ്റെ ബാനറിൽ രജപുത്ര രഞ്‌ജിത്‌ നിർമ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് സൗബിൻ ഷാഹിറിൻ്റെ ആദ്യ സംവിധാന സംരംഭമായ ‘പറവ’യിലൂടെ ശ്രദ്ധേയനായ ലിറ്റിൽ സ്വയമ്പ് ആണ്.