ഷാന്‍ റഹ്മാന്‍റെ ഈണത്തിലെ “ഈ അങ്ങാടി കവലയില്‍” എന്ന ഗാനം സുപ്പെര്‍ ഹിറ്റ്, കാണാം…

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി തിരക്കഥ എഴുതി നായകനായി അഭിനയിച്ച് തോമസ്സ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ‘ഗൂഢാലോചന’യുടെ ആദ്യ ഗാനമായ ഈഅങ്ങാടി കവലയില്‍ എന്ന പാട്ട് പുറത്തിറങ്ങി.കോഴിക്കോട് ബീച്ചിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിച്ച ചിത്രത്തില്‍. ‘ലോഹം’ ഫെയിം നിരഞ്ജനയാണ് ധ്യാനിന്റെ നായികയാവുന്നത്. അജു വര്‍ഗ്ഗീസ്സ്, ശ്രീനാഥ് ഭാസി, മെക്സിക്കന്‍ അപാരത ഫെയിം വിഷ്ണു നമ്പോലന്‍, അലന്‍സിയര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഇസാന്‍ പിക്ചേഴ്‌സിന്റെ ബാനറില്‍ അജാസ് ഇബ്രാഹിമാണ് നിര്‍മ്മാണം. ചിത്രം ഈ മാസം പ്രദര്‍ശന ത്തിനെത്തുമെന്നാണ് സൂചന.