സൂപ്പര്‍ഹിറ്റ്‌ ചിത്രം തുപ്പരിവാലനിലെ ആക്ഷന്‍ രംഗങ്ങള്‍ തയ്യാറാക്കിയതിങ്ങനെ (വീഡിയോ)

മിഷ്കിന്‍ സംവിധാനം ചെയ്ത ഡിറ്റക്റ്റിവ് ത്രില്ലര്‍ ചിത്രം തുപ്പരിവാളന്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. വിശാല്‍ നായകനായ ചിത്രത്തിലെ സംഘടന രംഗങ്ങളും ഏറെ സവിശേഷതയുള്ളതാണ്. തുപ്പറിവാളനിലെ ഫൈറ്റ് രംഗങ്ങളുടെ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

വിശാല്‍ ഫിലിം ഫാക്ടറിയുടെ കീഴില്‍ വിശാല്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ അനു ഇമ്മാനുവലും ആന്‍ഡ്രിയയുമാണ് നായികമാരായി എത്തിയത്.വലിയ പ്രോമോഷനുകള്‍ ഇല്ലാതെ കേരളത്തിലേക്ക് എത്തിയ ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ചിത്രമെന്ന് സ്വയം കൊട്ടിഘോഷിക്കുന്ന മറ്റു മലയാള സിനിമകളേക്കാള്‍ ജനാഭിപ്രായം നേടുന്നു..