നസ്രിയ കാരവനിലിരുന്ന് ഫഹദിനോട് സംസാരിക്കുമായിരുന്നു; ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന കാര്യം എനിക്ക് നേരത്തെ അറിയാം: പ്രവീണ (വീഡിയോ)

*122#മലയാള സിനിമയിലെ യുവ താരദമ്പതികളായ ഫഹദിന്റെയും-നസ്രിയയുടെയും വിവാഹ വാര്‍ത്ത ഏറെ അപ്രതീക്ഷിതമായാണ് ആരാധകര്‍ കേട്ടത്. എന്നാല്‍ സിനിമാ മേഖലയില്‍ ഈ വാര്‍ത്ത അപ്രതീക്ഷിതമായിരുന്നില്ലെന്ന് നടി പ്രവീണ. ഫഹദ് നസ്രിയെ വിവാഹം കഴിക്കുമെന്ന് ബാംഗ്ലൂര്‍ ഡേയ്സിന്റെ സെറ്റില്‍ വെച്ചുതന്നെ അറിയാമായിരുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

പ്രവീണയുടെ വാക്കുകള്‍:

നസ്രിയയും ഫഹദും വിവാഹിതരാകാന്‍ പോവുകയാണെന്ന് എനിക്ക് അറിയാമായിരുന്നു. നസ്രിയയുടെ അമ്മയായാണ് ഞാന്‍ ചിത്രത്തില്‍ വേഷമിട്ടത്.

നസ്രിയയും അമ്മയും ഞാനും ഒരു കാരവനില്‍ ആയിരുന്നു. ഫഹദിനോട് ഫോണിലൂടെ നസ്രിയ സംസാരിക്കുന്നത് കേട്ടിരുന്നു. ഭക്ഷണം കഴിക്കൂ…ഇത്രയും നേരം ആയില്ലെ, കഴിക്കാതെ ഇരിക്കരുത്. എന്നിട്ട് എന്നെ വിളിച്ചാല്‍ മതി എന്നൊക്കെ നസ്രിയ ഫോണിലൂടെ പറയുമായിരുന്നു. ഇരുവരുടെയും നിശ്ചയം കഴിഞ്ഞിട്ടില്ലെങ്കിലും ഒരു ഭാര്യയുടെ സ്ഥാനത്ത് നിന്ന് നസ്രിയ ഫഹദിനോട് സംസാരിക്കുമായിരുന്നു. ഇപ്പോഴത്തെ കുട്ടികള്‍ എത്രത്തോളം പക്വതയുള്ളവരാണെന്ന് ഞാന്‍ അവളിലൂടെ കണ്ടു. ഇരുവരും വിവാഹിതരാകുന്ന കാര്യം എന്നോട് അവര്‍ പറഞ്ഞിരുന്നു.