‘എന്‍റെ സ്വകാര്യത അറിഞ്ഞിട്ട് ആര്‍ക്കും പ്രയോജനമില്ലല്ലോ’; മാധ്യമങ്ങളോട് വെറുപ്പില്ലെന്ന് പ്രണവ് മോഹന്‍ലാല്‍…

കോഴിക്കോട്: താരപുത്രന്‍ പ്രണവ് മോഹന്‍ലാലിന്റെ സിനിമയ്ക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. മാധ്യമങ്ങളിലും മറ്റും അധികം മുഖംകാണിക്കാത്ത പ്രണവ് അതിന്റെ കാരണവും ഇപ്പോള്‍ പറയുന്നു.

മാധ്യമങ്ങളോട് വെറുപ്പില്ലെന്നും എന്റെ സ്വകാര്യത അറിഞ്ഞിട്ട് ആര്‍ക്കും പ്രയോജനമില്ലല്ലോ എന്നുമാണ് പ്രണവിന്റെ ചോദ്യം. യാത്രകളെ ഒരുപാട് ഇഷ്ടമാണെന്നും പ്രണവ് പറയുന്നു.മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിലാണ് പ്രണവിന്റെ പ്രതികരണം. പ്രണവിന്റെ ലാളിത്യമാര്‍ന്ന പെരുമാറ്റം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതാണ്.

റിയല്‍ ലൈഫ് ചാര്‍ളിയെന്നാണ് പ്രണവിന് സോഷ്യല്‍ മീഡിയ നല്‍കിയ പേര്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയാണ് പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദ്യചിത്രം.

ആദിയുടെ ലൊക്കേഷനില്‍ മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മലിന് ചുവടുവെച്ചത് വാര്‍ത്തയായിരുന്നു.