നജീം അർഷാദ് പാടിയ “നീ എൻ നെഞ്ചിൽ”എന്ന് തുടങ്ങുന്ന വിശ്വവിഖ്യാതരായ പയ്യന്മാർ എന്ന ചിത്രത്തിലെ മനോഹരമായ പ്രണയഗാനം കാണാം..

അജു വര്‍ഗീസ്‌, ഭഗത് മാനുവല്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാജേഷ് കണ്ണങ്കര ഒരു ക്കുന്ന പുതിയ ചിത്രമാണ്‌ ‘വിശ്വവിഖ്യാതരായ പയ്യന്‍മാര്‍’. യൂത്തിനെയും,ഫാമിലി പ്രേക്ഷ കരെയും ഒരു പോലെ ലക്‌ഷ്യം വയ്ക്കുന്ന ചിത്രം ഒരു ഫുള്‍ടൈം കോമഡി എന്റര്‍ടെയ്നറാ യിട്ടാണ് അണിയിച്ചൊരുക്കുന്നത്. രാജേഷ്‌ കണ്ണങ്കര തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വ ഹിച്ചിരിക്കുന്നത്. വി.ദിലീപിന്‍റെതാണ് കഥ.

ഗാനങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തിലെ ആദ്യ ഗാനം ഇന്ന് റിലീസായി.‘നീ എൻ നെഞ്ചിൽ കേൾക്കും ഈണമോ’ എന്ന ഗാനമാണ് എത്തിയിരിക്കുന്നത് . പ്രണയത്തിന്‍റെ പുത്തന്‍അനുഭവം പകരാനെ ത്തുന്ന ഈ ഗാനത്തിന്‍റെ വരികളെഴുതിയിരിക്കുന്നത് ശശീന്ദ്രന്‍ പയ്യോളിയാണ്. സംഗീതം വി ശാല്‍ അരുണ്‍റാം നിര്‍വഹിക്കുന്നു.

‘നീ എൻ നെഞ്ചിൽ’ എന്ന റൊമാന്റിക് ഗാനം ആലപിച്ചിരിക്കുന്നത് നജീം അര്‍ഷാദാണ്.ചിത്ര ത്തിലെ മറ്റുഗാനങ്ങള്‍ സന്തോഷ്‌ വര്‍മ്മയും, വിശാല്‍ അരുണ്‍ റാമും ചേര്‍ന്നാണ് ഒരുക്കിയിരി ക്കുന്നത്.ഒട്ടേറെ ഗാനങ്ങള്‍ക്ക് മനോഹര വരികളെഴുതിയ സന്തോഷ്‌ വര്‍മ്മയുടെ മാസ്മരിക ടച്ച് ‘വിശ്വവിഖ്യാതരായ പയ്യന്‍മാര്‍’ എന്ന ചിത്രത്തിലെ ഗാനങ്ങളിലും ഉണ്ടാകും.