രഞ്‌ജിത്തിനും ശങ്കർ രാമകൃഷ്ണനും വേണ്ടി നിവിൻ പോളി നിങ്ങളെ വിളിക്കുന്നു….

അഭിനയിക്കാൻ ആഗ്രഹമുള്ളവരെ തേടി മലയാള സിനിമയിലെ ശക്തനായ സംവിധായകരിൽ ഒരാളായ രഞ്‌ജിത്‌ എത്തുകയാണ്. ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി നിവിൻ പോളിയാണ് പുതുമുഖങ്ങളെ ക്ഷണിച്ചു കൊണ്ടുള്ള കാസറ്റിങ് കോൾ വീഡിയോയിൽ എത്തുന്നത്. ആഗസ്റ്റ് സിനിമാസ് കൂടി നിർമ്മാണ പങ്കാളിയായ ചിത്രത്തിന് ‘പതിനെട്ടാം പടി’ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്.

നന്നായി അഭിനയിക്കുന്ന 17നും 22നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെയും ആൺകുട്ടികളെയും ചിത്രത്തിലേക്ക് വീഡിയോയിലൂടെ ക്ഷണിക്കുകയാണ് നിവിൻ. ഒരു പെർഫോമൻസ് വീഡിയോ ചിത്രീകരിച്ച് 9946258887 എന്ന നമ്പറിലേക്ക് വാട്‍സ് ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] എന്ന ഇമെയിലും അയക്കുക.

രഞ്‌ജിത്തിന്റെ ഒപ്പം സംവിധാന നഹായിയായി പ്രവർത്തിച്ചിട്ടുള്ള ശങ്കർ രാമകൃഷ്ണൻ, ഉറുമി, നത്തോലി ഒരു ചെറിയ മീനല്ല എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. പുതുമുഖം റോഷ്‌നി ദിനകർ പ്രിഥ്വിരാജിനെയും പർവതിയെയും നായികാ നായകന്മാരാക്കി ഒരുക്കുന്ന ‘മൈ സ്റ്റോറി’ എന്ന ചിത്രത്തിന്റെ രചനയും ശങ്കർ രാമകൃഷ്ണന്റെതാണ്. ഈ സിനിമയുടെ ചിത്രീകരണം പകുതിയോളം പൂർത്തിയായിട്ടുണ്ട്.