മമ്മൂക്കയില്‍ നിന്നും ഞാനത് മനസ്സിലാക്കി, അതിനു ശേഷം കുടുംബത്തിന്റെ പ്രാധാന്യം അറിഞ്ഞു: ആസിഫ് അലി

മമ്മൂക്ക തന്റെ റോള്‍ മോഡലാണെന്ന് നടന്‍ ആസിഫ് അലി. ജീവിതത്തില്‍ പലതും മനസ്സിലാക്കി തന്നത് മമ്മൂക്കയാണ്. തിരക്കുകള്‍ക്കിടയിലും മമ്മൂട്ടിക്കു കുടുംബത്തോടുള്ള കരുതല്‍ തന്നെ ആകര്‍ഷിച്ചിട്ടുണ്ടെന്ന് ആസിഫ് അലി പറഞ്ഞു.സിനിമയില്‍ സജീവമായി തുടങ്ങിയതോടെയാണ് കുടുംബത്തിന്റെ പ്രാധാന്യം മനസ്സിലാക്കി തുടങ്ങിയത്. അതു മനസ്സിലാക്കി തന്നത് മമ്മൂക്കയാണെന്ന് ആസിഫ് അലി പറയുന്നു.

കുടുംബത്തിന്റെ സാന്നിധ്യത്തിലായിരിക്കാന്‍ മമ്മൂട്ടി എപ്പോഴും ശ്രമിക്കാറുണ്ട്. അതാണ് മമ്മൂക്കയോട് കൂടുതല്‍ ബഹുമാനം തോന്നാന്‍ കാരണമെന്നും ആസിഫ് അലി വക്തമാക്കി.കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍ സംസാരിക്കുമ്പോഴാണ് മമ്മൂട്ടിയോടുള്ള തന്റെ ഇഷ്ടം ആസിഫ് അലി തുറന്നു പറഞ്ഞത്.