ലാലേട്ടന്‍റെ കരച്ചില്‍ കണ്ടു, ഇനി ഡാന്‍സ് കാണാം; വെളിപാടിന്റെ പുസ്തകത്തിലെ മോഹന്‍ലാലിന്‍റെ ഡാന്‍സ് വീഡിയോ വൈറലാകുന്നു…

ഒരു വശം ചരിഞ്ഞുള്ള മോഹന്‍ലാലിന്റെ നടത്തവും അദ്ദേഹത്തിന്റെ നൃത്തവും നമുക്കൊരു ഹരം തന്നെയാണ്. ഏറ്റവും പുതിയ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലുമുണ്ട് അങ്ങനെയൊരു പാട്ട്.സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഡാന്‍സിന്റെ കാര്യം പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ ചിത്രീകരണ വിഡിയോ രണ്ടാമതും പുറത്തായതോടെയാണ് ഇക്കാര്യം വ്യക്തമാകുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ ഈ വിഡിയോ വൈറലാകുകയാണ്. ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണിത്. ഷാന്‍ റഹ്മാനാണ് ചിത്രത്തിനു സംഗീതമൊരുക്കുന്നത്.പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ‘വെളിപാടിന്റെ പുസ്തകം’. ചിത്രത്തിന്റെ പോസ്റ്ററും ടീസറും ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ വിഡിയോകള്‍ പുറത്തുവരുന്നത് അണിയറ പ്രവര്‍ത്തകര്‍ക്ക് തലവേദന സൃഷ്ടിക്കുകയാണ്.വീഡിയോ കാണാം :