ചിലരുടെ യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കാന്‍ കഴിഞ്ഞു; ദിലീപ് ഷോ കഴിഞ്ഞെത്തിയ നമിത പ്രമോദ് പറയുന്നു…

വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു ദീപിപിന്റെ യു എസ് ഷോ ആരംഭിച്ചതെങ്കിലും ഷോ ഗംഭീര വിജയമായിരുന്നു. ദിലീപിനെ കൂടാതെ ഭാര്യ കാവ്യ മാധവനും ഗായിക റിമി ടോമി നമിത പ്രമോദും ഷോയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്നു.

തിരിച്ചെത്തിയ ശേഷം ഒരു സ്വകാര്യ ചാനല്‍ നടത്തിയ പരിപാടിയില്‍ നടി നമിത പ്രമോദ് പറഞ്ഞതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാര വിഷയം. യു എസ് ട്രിപ്പില്‍ ചിലരുടെ നല്ലതും ചീത്തയും മനസിലാക്കാന്‍ കഴിഞ്ഞു എന്നായിരുന്നു നമിത പ്രമോദ് പറഞ്ഞത്. എന്തായാലും ഈ കമന്റിനു പിന്നാലെയാണ് ഇപ്പോള്‍ പാപ്പരാസികള്‍.