പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗം വരുന്നു; ഇത്തവണയും പുണ്യാളന്‍ കൈവിടില്ലെന്ന വിശ്വാസമുണ്ടെന്ന് ജയസൂര്യ…

ജയസൂര്യ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭആഗം വരുന്നു. ജയസൂര്യ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

ജയസൂര്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

പല തവണ 2nd പാര്‍ട്ടിനെക്കുറിച്ച് രഞ്ജിത്തും ഞാനും കൂടി ആലോചിച്ചതാ… പക്ഷെ പുണ്യാളന്‍ അഗര്‍ബത്തീസിന്റെ മുകളില്‍ നില്‍ക്കുന്ന ഒരു കഥ workout ആയി വന്നത് ഇപ്പോഴാ…അങ്ങനെ ഞങ്ങള്‍ വീണ്ടും ഒന്നിക്കുന്നു… എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമായ ജോയ് താക്കോല്‍ക്കാരന്‍ വീണ്ടും നിങ്ങളുടെ മുന്നിലേക്ക്…

ഇത്തവണയും പുണ്യാളന്‍ കൈവിടില്ല എന്ന വിശ്വാസത്തോടെ ഉടന്‍ ഞങ്ങള്‍ എത്തുന്നു.