നടന്‍ വിജയ രാഘവന്‍ അന്തരിച്ചു എന്ന് വാട്സാപ്പില്‍ വ്യാജ പ്രചരണം…വായിക്കാം…

കഴിഞ്ഞ രണ്ടു ദിവസമായി വാട്ട്‌സാപ്പില്‍ കറങ്ങുന്ന ഒരു വാര്‍ത്തയാണ് സിനിമാതാരം ശ്രീ വിജയ രാഘവന്‍ വാഹനാപകടത്തില്‍ അന്തരിച്ചു എന്ന തരത്തിലുള്ള വാര്‍ത്തയും അതോടൊപ്പം അദ്ധേഹത്തിന്‍റെ ഫോട്ടോ പതിച്ച ഒരു ടെമ്പോ ട്രവെല്ലെറിന്‍റെ ചിത്രവും.

സിനിമ മേഘലയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് ഇത് അദ്ധേഹത്തിന്‍റെ ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണത്തിന്‍റെ ഭാഗമായി ഉപയോഗിച്ച ഒരു വാഹനമാണ് അതെന്നാണ്‌. ആ സിനിമയില്‍ ശ്രീ വിജയ രാഘവന്‍ അന്തരിക്കുമ്പോള്‍ വിലാപ യാത്ര നടത്തുന്ന സീനില്‍ ഉപയോഗിക്കാന്‍ ഒരുക്കിയ വണ്ടിയുടെ ചിത്രം എടുത്ത് വാട്സാപ്പില്‍ ഏതോ മനോരോഗി തെറ്റായ തരത്തില്‍ പ്രചരിപ്പിചിരിക്കുകയാണ്.

ഇതിപ്പോള്‍ ആദ്യ സംഭവമല്ല, ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ മുതല്‍ മാമ്മുക്കോയ വരെ നീളുന്ന വലിയൊരു പട്ടിക തന്നെയുണ്ട് ഇത്തരത്തിലെ വ്യാജ പ്രചരണങ്ങള്‍ക്ക് ഇരയായവര്‍. ഇനിയെങ്കിലും നമ്മള്‍ സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്തകളുടെ നിചസ്ഥിതി മനസ്സിലാക്കാതെ ഇത്തരത്തില്ലുള്ള മനോരോഗികളുടെ സൃഷ്ട്ടികളെ പ്രോത്സാഹിപ്പിക്കരുത്.