തന്‍റെ പ്രിയ താരത്തിന്‍റെ രാജകുമാരിയെ കാണാന്‍ ഭല്ലാല ദേവന്‍ കേരളത്തിലേക്ക്….

ബാഹുബലി എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറി റാണ ദഗ്ഗുബട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരം മമ്മൂട്ടിയും മോഹന്‍ലാലുമല്ല ദുല്‍ഖര്‍ സല്‍മാനാണ്. ഇക്കാര്യം റാണ തുറന്ന് പറഞ്ഞിരുന്നു. മലയാള മാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ താന്‍ പറഞ്ഞത് വെറും വാക്കല്ലെന്ന് തെളിയിക്കുകയാണ് റാണ. വെറുതെ ഇഷ്ടമാണെന്ന് പറയുകമാത്രമല്ല അതുക്കും മേലെയാണ് റാണയ്ക്ക് തന്റെ പ്രിയ താരത്തോടുള്ള ഇഷ്ടം. ബാഹുബലിയിലെ ഭല്ലാലദേവൻ എന്ന വില്ലൻ കഥാപാത്രത്തെയായിരുന്നു റാണ അവതരിപ്പിച്ചത്.

റാണ കേരളത്തിലേക്ക് എത്തുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തന്റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്റെ രാജകുമാരിയെ കാണുന്നതിന് വേണ്ടിയാണ് റാണ കേരളത്തിലേക്ക് എത്തുന്നത്. റാണ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബോളിവുഡ് ലൈഫ് എന്ന വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് റാണ ഇക്കാര്യം വ്യക്തമാക്കിയത്. എത്രയും വേഗം കുഞ്ഞിനെ കാണാന്‍ ആഗ്രഹിക്കുന്നു എന്നാണ് റാണ അഭിമുഖത്തില്‍ പറഞ്ഞത്. റാണയുടെ വാക്കുകളോടുള്ള ദുല്‍ഖറിന്റെ പ്രതികരണത്തിനായി ആരാധകര്‍ ആകാഷയോടെ കാത്തിരിക്കുകയാണ്.

ബാഹുബലിയുടെ പ്രചരണാര്‍ത്ഥം ദുബായിയില്‍ എത്തിയ റാണ ക്ലബ് എഫ്എമ്മിന് അനുവദിച്ച അഭിമുഖത്തിലാണ് തന്റെ പ്രിയ മലയാളി താരം ദുല്‍ഖറാണെന്ന് വ്യക്തമാക്കിയത്. ദുല്‍ഖറിന്റെ സിനിമകള്‍ ധാരാളം കാണാറുണ്ടെന്നും ദുല്‍ഖറിന്റെ ആരാധകനാണെന്നുമാണ് റാണ പറഞ്ഞത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദുല്‍ഖറിനും ഭാര്യ അമാലിനും പെണ്‍കുഞ്ഞ് പിറന്നത്. തന്റെ ഫേസ്ബുക്കിലൂടെ താരം ഈ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചു. എനിക്കെന്റെ രാജകുമാരിയെ കിട്ടിയെന്നായിരുന്നു ദുല്‍ഖര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്.