ഇവിടെ ചുവന്ന തെരുവുകള്‍ വേണം; ആവശ്യക്കാര്‍ അങ്ങോട്ട് പോകട്ടെ; സ്ത്രീകളേയും കുട്ടികളേയും വെറുതെ ഉപദ്രവിക്കരുത് :നടി സാന്ദ്ര

‘സെവപ് എനിക്ക് പുടിക്കും’ എന്ന തമിഴ് ചിത്രം ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് നടി സാന്ദ്ര ആമി. ചിത്രത്തില്‍ ഒരു ലൈംഗിക തൊഴിലാളി ആയാണ് സാന്ദ്ര അഭിനയിച്ചത്.കുടുംബപേക്ഷകര്‍ കണ്ടിരിക്കേണ്ട ചിത്രമാണ് ഇതെന്ന് സാന്ദ്ര പറയുന്നു. മഹിമ എന്ന ലൈംഗിക തൊഴിലാളിയായിട്ടാണ് ചിത്രത്തില്‍ സാന്ദ്ര എത്തുന്നത്.

‘ഞാനും ഭര്‍ത്താവും ഒരുമിച്ചാണ് ചിത്രത്തിന്റെ തിരക്കഥ വായിച്ചത്. അദ്ദേഹമാണ് ഈ ചിത്രം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. അത്രയേറെ കാലിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമയാണ് ഇത്.

എന്റെ അഭിപ്രായത്തില്‍ ചെന്നൈയില്‍ ചുവന്ന തെരുവുകള്‍ ആവശ്യമാണ്. സാഹചര്യങ്ങള്‍ കൊണ്ടോ അല്ലാതെയോ ചുവന്ന തെരുവുകള്‍ ഉണ്ടാകുന്നു. അതൊരു തൊഴിലായി ചിലര്‍ കൊണ്ടുനടക്കുന്നു.

അങ്ങനെയുള്ളപ്പോള്‍ ആരും വെറുതെ പോകുന്ന കുട്ടികളേയും സ്ത്രീകളേയും ഉപദ്രവിക്കില്ലല്ലോ. ആവശ്യങ്ങള്‍ക്ക് അങ്ങോട്ട് പോകാമല്ലോ. ഇത് തന്നെയാണ് സിനിമയുടെ ആശയവും. കുട്ടികള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ തടയൂ എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍’ -സാന്ദ്ര പറയുന്നു.